ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വ്യവസായികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് ഗ്ലോബൽ എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനൊപ്പമാണ് പ്രധാനമന്ത്രി വേദിയിലെത്തിയത്. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയ്‌ക്ക് മുന്നോടിയായാണ് പ്രധാനമന്ത്രി വ്യവസായികളുമായി സംവദിച്ചത്.
രാജ്യത്തുടനീളമുള്ള വാഹനരംഗത്തെ നേട്ടങ്ങൾ പ്രദർശിപ്പിക്കാനും വാഹനവിപണി പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ സമ്മേളനങ്ങളും, വാഹന വിപണയിലെ ഇടപാടുകാർ തമ്മിൽ നിരവധി ചർച്ചകളും നടക്കും.
50-ലധികം രാജ്യങ്ങളിലുള്ള 800-ലധികം കമ്പനികൾ പ്രദർശനത്തിൽ പങ്കെടുത്ത് അവരുടെ കഴിവുകൾ വേദിയിൽ പ്രദേർശിപ്പിക്കും. എക്‌സ്‌പോയിൽ 28-ലധികം വാഹന നിർമ്മാണ പ്രവർത്തകരും പരിപാടിയുടെ ഭാഗമാകും.















