തൃശൂർ: ഡോക്ടർക്ക് നേരെ ആക്രമണശ്രമം. മാള സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ഡോക്ടറെ ആക്രമിക്കാനുള്ള ശ്രമം നടന്നത്. ബൈജു എന്നയാളാണ് വാക്കത്തി ഉപയോഗിച്ച് ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ. പിഎസ് ആശയ്‌ക്ക് നേരെയാണ് വാക്കത്തിയുമായി പ്രതിയെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
ആയുധവുമായെത്തിയ അക്രമി ഡോക്ടറെ ആക്രമിക്കുകയായിരുന്നു. ബൈജു മാനസിക വൈകല്യമുള്ളയാളാണെന്ന് ഡോക്ടർ പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ബൈജു കടന്നുകളഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















