കോഴിക്കോട്: നാദാപുരത്ത് അഞ്ച് നാടൻ ബോംബുകൾ കണ്ടെത്തി. ഈയ്യങ്കോട്ട് നിന്നാണ് പഴകിയ ബോംബുകൾ കണ്ടെത്തിയത്. കാപ്പാറോട്ട് മുക്കിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നുമാണ് ബോംബുകൾ കണ്ടെത്തിയത്.
പിവിസി പൈപ്പിനുള്ളിൽ ഈർച്ചപ്പൊടിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകളുള്ളത്. സംഭവത്തിൽ നാദാപുരം പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.