ആയുർവേദത്തിലെ അട്ടചികിത്സ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ആയുർവേദത്തിലെ അട്ടചികിത്സ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 12:20 pm IST
FacebookTwitterWhatsAppTelegram

അട്ട എന്ന ജീവിയെ ചിലർക്ക് ഭയവും മറ്റു ചിലർക്ക് അറപ്പും, വെറുപ്പും ഒക്കെയാണ്. എന്നാൽ അട്ടകളെ രോഗശമനാർത്ഥം ചികിത്സയ്‌ക്കായി ഉപയോഗിക്കുന്നുണ്ട് എന്നറിയുമ്പോൾ പലർക്കും അത്ഭുതവും ആശ്ചര്യവും ആണ് ഉണ്ടാവുക. ഭാരതീയ പൈതൃക ചികിത്സാശാസ്ത്രമായ ആയുർവേദത്തിൽ നൂറ്റാണ്ടുകളായി അട്ട ചികിത്സ അഥവാ “ജലൂകാവചരണം” നടന്നുകൊണ്ടിരിക്കുന്നു. പഞ്ചശോധന കർമ്മത്തിലും അനുശസ്ത്ര കർമ്മത്തിലും അട്ട ചികിത്സ ഉൾപ്പെടുത്തിയിരിക്കുന്നു. പല രോഗാവസ്ഥയിലും അട്ട ചികിത്സ വളരെ ഗുണപ്രദമാണ്.

അട്ട ചികിത്സ അഥവാ ലീച്ച് തെറാപ്പി ഭാരതത്തിൽ മാത്രമുള്ളതല്ല. വിദേശരാജ്യങ്ങളിലും പ്രചാരത്തിലുള്ള ഒരു ചികിത്സാ കർമ്മമാണ് ഇത്. ലീച്ച് തെറാപ്പി , ഹാരിഡിനോ തെറാപ്പി തുടങ്ങി വിവിധ പേരുകളിലും ഇത് അറിയപ്പെടുന്നു. ആധുനിക വൈദ്യത്തിലെ പ്ലാസ്റ്റിക് സർജറി തുടങ്ങിയവയിൽ പോലും അട്ടയെ ഉപയോഗിക്കുന്നതായി നമുക്ക് കാണുവാൻ കഴിയും. മലേഷ്യ ,ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ അട്ട ചികിത്സ നല്ല രീതിയിൽ പ്രചാരത്തിലുണ്ട്. ഈ രാജ്യങ്ങളിൽ വാണിജ്യ അടിസ്ഥാനത്തിൽ അട്ടയെ വളർത്തുന്നു. റഷ്യയിൽ മെഡിസിനൽ ലീച്ച് എന്ന വിഭാഗം അട്ടയെ മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങിക്കുവാൻ കഴിയും എന്നത് അട്ട ചികിത്സ ലോകത്തിൽ പ്രചരിച്ചതിന്റെ തെളിവാണ്.

അട്ടയുടെ സംസ്കൃത പദമാണ് ജലൗക. ജലവുമായി നിരന്തരസമ്പർക്കം അഥവാ ജലത്തിൽ വസിക്കുന്നവ എന്നർത്ഥം വരുന്നതാണ് ജലൗക എന്ന പദം.. ആയുർവേദത്തിലെ ഒരു പ്രധാന ചികിത്സാ കർമ്മം ആണ് രക്തമോക്ഷം. രോഗശമനത്തിനായി ശരീരത്തിലെ ദുഷിച്ച രക്തം നിശ്ചിത അളവിൽ പുറത്തേക്ക് കളയുന്ന അനുശസ്ത്ര കർമ്മമാണ് രക്തമോക്ഷം. എല്ലാ ആചാര്യന്മാരും ഗ്രന്ഥങ്ങളിലും രക്തമോക്ഷം പറയുന്നുണ്ട് എങ്കിലും ശുശ്രുതാചാര്യൻ ആണ് രക്തമോക്ഷ ചികിത്സയ്‌ക്ക് വളരെ പ്രാധാന്യം കൊടുത്തിട്ടുള്ളത്. അതിനാൽ ശുശ്രുതാചാര്യൻ രക്തമോക്ഷത്തെ പഞ്ചകർമ്മങ്ങളിൽ ഒന്നായി പെടുത്തുകയും ചെയ്തു. ശരീരത്തിൽ പ്രാദേശികമായി ചെയ്യുന്ന രക്തമോക്ഷ ചികിത്സ പ്രച്ചാനം, അല്ലാബി, ശൃംഗം, ഘടം, ജലൂകാവചരണം എന്നിവയാണ്
.
ശരീരത്തിൽ രോഗാവസ്ഥയുള്ള ഭാഗത്ത് അട്ടയെ ഘടിപ്പിച്ച രക്തം എടുക്കുന്ന ചികിത്സാരീതിയാണ് ആയുർവേദത്തിലെ ജലുകാവചരണം എന്നറിയപ്പെടുന്നത്. സാർവ്വ ലൗകികമായി ജലാശയത്തിൽ കാണപ്പെടുന്ന അട്ടകൾ രക്തമോക്ഷ ചികിത്സയിൽ ഒരു അനുഗ്രഹമായാണ് എല്ലാ വൈദ്യന്മാരും സാക്ഷ്യപ്പെടുത്തുന്നത്.അട്ടയെ കടിപ്പിച്ച് രക്തം എടുക്കുന്ന പ്രക്രിയ യാതൊരുവിധ വേദനയോ അസ്വസ്ഥതകളോ ഇല്ലാത്തതാണ് വളരെ ചുരുങ്ങിയ ചെലവു മാത്രമേ ഈ ചികിത്സയ്‌ക്കുള്ളൂ എന്നതും ഏവർക്കും സ്വീകാര്യത ഉള്ള ഒരു ചികിത്സാരീതിയായി ഇതിനെ മാറ്റുന്നു.
പഞ്ചകർമ്മത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന രക്തം മോക്ഷണം പതിവായി ചെയ്യുന്നവർക്ക് ത്വക്ക് രോഗങ്ങളോ ഗ്രന്ഥി വീക്കങ്ങളോ നീർക്കെട്ടുകൾ രക്തസമ്മന്തമായ രോഗങ്ങളോ വരുമെന്ന് പേടിക്കേണ്ട.

പിത്തജ രോഗങ്ങളിലാണ് ജലുകാവചരണം കൂടുതൽ ഉപയോഗിക്കുന്നത് സമ്പന്ന വ്യക്തികൾ, കുട്ടികൾ, വൃദ്ധർ, നിർബന്ധ ബുദ്ധി ഉള്ളവർ, മെലിഞ്ഞവർ, സ്ത്രീകൾ, എന്നിവർക്ക് രക്തം മോക്ഷണത്തിൽ ജലുകാവചരണം ആണ് ഉചിതമെന്ന് ശുശ്രുതാചാര്യൻ പറയുന്നു

 

ഡോക്ടർ അക്ഷയ് എം വിജയ്
ഫോൺ: 8891399119
ആയുർവേദ ഡോക്ടർ, യോഗ അധ്യാപകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ലേഖകൻ യോഗാസന സ്പോർട്സ് അസോസിയേഷന്റെ തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയാണ്.

യോഗയെക്കുറിച്ചും മറ്റുള്ള വിഷയങ്ങളെക്കുറിച്ചും ഡോക്ടർ അക്ഷയ് എം വിജയ് ജനം ടിവി വെബ്സൈറ്റിൽ എഴുതിയിരിക്കുന്ന ലേഖനങ്ങൾ വായിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/dr-akshay-m-vijay/

Tags: SUBDr Akshay M Vijay
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies