ഇന്ത്യൻ ടീമിൽ ഇഷാൻ കിഷന്റെ ഭാവി ഒരു ചോദ്യ ചിഹ്നമായി തുടരകയാണ്. പരിശീലകൻ രാഹുൽ ദ്രാവിന്റെ ഉപദേശവും ഇഷാൻ തള്ളി. സ്വന്തം നാടിനായി രഞ്ജി കളിക്കാതെ മുങ്ങിനടക്കുകയാണ് താരമിപ്പോൾ. ഝാർഖണ്ഡിനായി തുടർച്ചയായ അഞ്ചു മത്സരങ്ങൾ താരം കളത്തിലിറങ്ങിയില്ല.
താരവുമായി യതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം രഞ്ജി കളിച്ച് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുമെന്നുമായിരുന്നു ഒരു മാസം മുൻപുള്ള വാർത്താസമ്മേളനത്തിൽ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് വ്യക്തമാക്കിയിരുന്നത്. എന്നാൽ താരം ഇത് മുഖവിലയ്‌ക്കെടുക്കാതെ അവധി ആഘോഷത്തിലായിരുന്നു. ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പരനമ്പരയ്‌ക്കിടെയാണ് താരം മാനസിക സമ്മർദ്ദമെന്ന് പറഞ്ഞ് ടീമിൽ നിന്ന് അവധിയെടുത്തത്. എന്നാൽ പിന്നീട് ഇഷാനെ ദുബായിൽ അവധിയാഘോഷത്തിൽ കണ്ടെത് ബിസിസിഐയെ ചൊടിപ്പിച്ചിരുന്നു.
അതേസമയം ഝാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് താരത്തെക്കുറിച്ച് വിവരമൊന്നുമില്ല. അതേസമയം താരത്തിന്റെ ഇത്തരം പെരുമാറ്റത്തിന് വലിയ വിലനൽകേണ്ടി വരുമെന്നാണ് സൂചന. കൂടുതൽ കഴിവുള്ള താരങ്ങൾ കാത്തിരിക്കുന്നതിനാൽ ഇഷാന്റെ ഇന്ത്യൻ ടീമിലേക്കുള്ള മടക്കം ഇനി കഠിനമാകുമെന്നും താരം സ്വമേധയായ ടീമിൽ നിന്ന് പുറത്തു പോകാൻ പാടില്ലായിരന്നുവെന്നും ബിസിസിഐ ഔദ്യോഗിക വക്താവ് പിടിഐയോട് പറഞ്ഞു. അതേസമയം താരം മുംബൈ ഇന്ത്യൻസിനൊപ്പം ഐപിഎൽ കളിക്കാനുള്ള തയാറെടുപ്പിലെന്നാണ് സൂചന.