തിരുവനന്തപുരം: ജനം ടിവി സംപ്രേഷണം ചെയ്തുവരുന്ന കാർഷിക പരിപാടിയായ നാട്ടുവരമ്പിന് കേന്ദ്ര സർക്കാരിന്റെ ദേശീയ പുരസ്‌കാരം. കേന്ദ്ര കാർഷിക കർഷകക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ് സംഘടിപ്പിച്ച മാനേജ് അഗ്രി ഫിലിം ഫെസ്റ്റിവലിലാണ് പുരസ്‌കാരം ലഭിച്ചത്.
നാട്ടുവരമ്പിന്റെ സംവിധായകനും ജനം ടിവിയിലെ സീനിയർ പ്രോഗ്രാം പ്രൊഡ്യൂസറുമായ ദിപു കല്ലിയൂർ ദേശീയ അവാർഡിന് അർഹനായി. പ്രാദേശിക ഭാഷയിലുള്ള മികച്ച കാർഷിക പരിപാടിക്കുള്ള അവാർഡാണ് നാട്ടുവരമ്പിനു ലഭിച്ചത്. നാച്ചുറൽ ഫാമിംഗ് വിഭാഗത്തിലാണ് പുരസ്‌കാരം. അവാർഡ് ദാനം ഫെബ്രുവരി 22ന് ഹൈദരാബാദിൽ വച്ച് നടക്കും.