തൃശൂർ: അനധികൃതമായി മദ്യം കടത്താൻ ശ്രമിച്ച യുവതിയും യുവാവും പിടിയിൽ. കോഴിക്കോട് സ്വദേശികളായ ഡാനിയൽ, സാഹിന എന്നിവരാണ് പിടിയിലായത്. മാഹിൽ നിന്നും എത്തിച്ച മദ്യം അനധികൃതമായി വിൽപ്പന നടത്താൻ കൊണ്ടുപോകുന്നതിനിടെ ഇവർ എക്‌സൈസിന്റെ പിടിയിലാവുകയായിരുന്നു. പ്രതികളുടെ പക്കൽ നിന്നും 96 കുപ്പി മദ്യം പിടിച്ചെടുത്തു.
ദമ്പതികളെന്ന വ്യാജേനയാണ് ഇവർ മദ്യം കടത്താൻ ശ്രമിച്ചത്. മാഹിയിൽനിന്നും തൃശൂരിലേക്ക് മദ്യം കടത്തുന്നതിനിടെ കൊടകരയിൽ വെച്ച് എക്‌സൈസ് പ്രതികളെ പിടികൂടുകയായിരുന്നു. ദമ്പതികളെന്ന വ്യാജേന പ്രതികൾ ഇത്തരത്തിൽ മദ്യം പലഭാഗങ്ങളിൽ നിന്നായി കൊണ്ടുവന്ന് വിൽപ്പന നടത്താറുണ്ടെന്നും ഏറെ നാളായി ഇവർ എക്‌സൈസിന്റെ നിരീക്ഷണവലയത്തിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.















