ന്യൂഡൽഹി: എൽ.കെ അദ്വാനിക്ക് രാജ്യം ഭാരതരത്‌ന നൽകി ആദരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് കുടുംബം. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ചതിൽ കുടുംബം ഒന്നാകെ സന്തോഷത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈ അവസരത്തിൽ നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പുരസ്‌കാര നേട്ടത്തിൽ അദ്ദേഹം സന്തോഷവാനാണെന്നും നിറകണ്ണുകളോടെയാണ് സന്തോഷം പ്രകടിപ്പിച്ചതെന്നും കുടുംബം പറഞ്ഞു.
അമ്മയെയാണ് ഞങ്ങൾ ഈ നിമിഷത്തിൽ ഏറ്റവും അധികം മിസ് ചെയ്യുന്നത്്. രാഷ്‌ട്രീയത്തിലും വ്യക്തി ജീവിതത്തിലും അവർ അദ്ദേഹത്തിന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വലുതാണ്. എപ്പോഴും അച്ഛനോടൊപ്പം അമ്മയുണ്ടായിരുന്നു. പുരസ്‌കാര നേട്ടത്തിൽ അദ്ദേഹം സന്തോഷവാനാണ്. പൊതുപ്രവർത്തകനെന്ന നിലയിൽ സാമൂഹ്യപ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം ഭൂരിഭാഗം സമയവും ചിലവഴിച്ചത്. ഇത്രയും വലിയ പുരസ്‌കാരം നൽകി ആദരിച്ചതിന് പ്രധാനമന്ത്രിക്കും രാജ്യത്തെ ജനങ്ങൾക്കും നന്ദിയെന്നും പ്രതിഭ അദ്വാനി പറഞ്ഞു.
#WATCH | Daughter of veteran BJP leader LK Advani, Pratibha Advani shares sweets with him and hugs him.
Government of India announced Bharat Ratna for the veteran BJP leader. pic.twitter.com/zdYrGumkAq
— ANI (@ANI) February 3, 2024
“>
ഞാനും കുടുംബവും പുരസ്‌കാരത്തിൽ അങ്ങേയറ്റം സന്തുഷ്ടരാണ്. രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രയത്‌നങ്ങൾ അംഗീകരിക്കപ്പെട്ടുവെന്നതിൽ അതിയായ സന്തോഷം. പൊതുപ്രവർത്തകനെന്ന നിലയിൽ അദ്ദേഹം എന്നും രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും ജയന്ത് അദ്വാനി പറഞ്ഞു.















