വിശാഖപട്ടണം: കഴിഞ്ഞ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് അടുപ്പിച്ച സെഞ്ച്വറിയുമായി തിളങ്ങിയത് ഒല്ലി പോപ്പായിരുന്നു. 196 റൺസടിച്ചാണ് താരം ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്സിൽ പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. രണ്ടാം ടെസ്റ്റിലും ഒല്ലി പോപ്പ് നല്ല ടച്ചിലായിരുന്നു. ആദ്യ പന്തിലെ ഒരു സ്റ്റമ്പിംഗ് ചാൻസ് എസ്.ഭരത് നഷ്ടപ്പെടുത്തിയതോടെ താരം വലിയൊരു ഇന്നിംഗ്സാണ് മുന്നിൽ കണ്ടത്.
55 പന്തില്‍ 21 റണ്‍സുമായി പോപ്പ് ഒരറ്റത്ത് ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്നതിനിടെയാണ് ഇന്ത്യയുടെ രക്ഷനായി ജസ്പ്രീത് ബുമ്ര അവതരിച്ചത്.താരത്തിന്റെ പ്രതിരോധം ഭേദിച്ച ഒരു ഉഗ്രൻ ഇൻസ്വിംഗിംഗ് യോർക്കർ പോപ്പിന്റെ വിക്കറ്റ് തകർക്കുകയായിരുന്നു. റോക്കറ്റ് പന്തിൽ പോപ്പിന് മറുപടിയുണ്ടായിരുന്നില്ല. പുറത്താകലിൽ അരിശം പ്രകടപ്പിച്ചാണ് താരം കളം വിട്ടത്.
ടെസ്റ്റിലെ പത്ത് ഇന്നിംഗ്സുകളില്‍ അഞ്ചാം തവണയാണ് ബുമ്ര പോപ്പിനെ വീഴ്‌ത്തുന്നത്. പോപ്പിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കുന്ന ബൗളര്‍മാരില്‍ ന്യൂസിലന്‍ഡിന്‍റെ നീല്‍ വാഗ്നര്‍ക്കൊപ്പമാണ് ജസ്പ്രീത്. 186 ന് 7 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ബുമ്രയ്‌ക്കും കുൽദീപിനും മൂന്ന് വിക്കറ്റ് ലഭിച്ചപ്പോൾ അക്സറിന് ഒരു വിക്കറ്റും കിട്ടി. സാക്ക് ക്രൗെളി(76), ബെൻ ഡക്കറ്റ്(21), ജോ റൂട്ട് (5), ജോണി ബെയ്ർസ്റ്റോ (25), ബെൻ ഫോക്സ്(6),റെഹാൻ അഹമ്മദ് (6) എന്നിവരാണ് പുറത്തായ ബാറ്റർമാർ. ബെൻ സ്റ്റോക്സും ടോം ഹാർട്ലിയുമാണ് ക്രീസിൽ.
Timber Striker Alert 🚨
A Jasprit Bumrah special 🎯 🔥
Drop an emoji in the comments below 🔽 to describe that dismissal
Follow the match ▶️ https://t.co/X85JZGt0EV#TeamIndia | #INDvENG | @Jaspritbumrah93 | @IDFCFIRSTBank pic.twitter.com/U9mpYkYp6v
— BCCI (@BCCI) February 3, 2024
“>