കൊല്ലം: അശ്ലീല ദൃശ്യങ്ങൾ കാട്ടി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അദ്ധ്യാപകൻ പിടിയിലായി. കുളത്തപ്പുഴയിലെ ട്രൈബൽ എൽപി സ്കൂളിലെ അറബി അദ്ധ്യാപകൻ കാട്ടാക്കട പൂവച്ചൽ സ്വദേശി ബാത്തി ഷാനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾ ഒളിവിലെന്നാണ് പോലീസിന്റെ വിശദീകരണം.
മൂന്ന് മാസം മുൻപാണ് ബാത്തിഷാൻ സ്കൂളിലെത്തുന്നത്. ഇയാൾ അന്നുമുതൽ മൊബൈൽ ഫോണിൽ കുട്ടികളെ അശ്ലീല ദൃശ്യങ്ങൾ കാട്ടി ലൈംകികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. മാതാപിതാക്കളാണ് പരാതി നൽകിയത്. കുട്ടികള്‍ വീട്ടിലെത്തി വിവരം അറിയിച്ചതിന് പിന്നാലെ പരാതിയുമായെത്തിയ രക്ഷിതാക്കളെയും കുട്ടികളെയും സ്കൂൾ അധികൃതർ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
നിരവധി പരാതികളാണ് പ്രതിക്കെതിരെ ഉയർന്നത്. രണ്ട് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇയാള്‍ക്കെതിരെ പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പടെ വകുപ്പുകള്‍ ചുമത്തി കുളത്തൂപ്പുഴ പോലീസ് കേസെടുത്തത്. രക്ഷിതാക്കള്‍ പരസ്പരം സംസാരിക്കുകയും മറ്റ് കുട്ടികളോട് വിവരം തിരക്കിയപ്പോഴുമാണ് അധിക്രമങ്ങൾ പലതും വെളിപ്പെടുന്നത്. കുട്ടികൾ ഭയപ്പാടിലായിരുന്നു.
സംഘടിച്ചെത്തിയ രക്ഷിതാക്കള്‍ സ്കൂളിലെത്തി ബഹളം വച്ചു. ഇതോടെ പ്രതിയായ ഇയാൾ അവധിയെടുത്ത് മുങ്ങി. തുടർന്നാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. പ്രതിയുടെ ലൈഗിംകാതിക്രമം സ്കൂള്‍ അധികൃതര്‍ മറച്ചുവച്ചെന്നും ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്നുമുള്ള ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.