ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എക്സിൽ യോഗി ആദിത്യനാഥിനെ പിന്തുടരുന്നവരുടെ എണ്ണം 27.4 ദശലക്ഷം കടന്നതോടെയാണ് യോഗി ഈ നേട്ടം കരസ്ഥമാക്കിയത്.
യോഗി ആദിത്യനാഥിന്റെ വ്യക്തിഗത അക്കൗണ്ടിന് പുറമേ അദ്ദേഹത്തിന്റെ ഓഫീസ് അക്കൗണ്ടും ജനപ്രീതിയിൽ പിന്നിലല്ല. ഏകദേശം ഒരു കോടിയോളം പേരാണ് @myogioffice എന്ന അക്കൗണ്ട് ഫോളോ ചെയ്യുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന സർക്കാർ ഓഫീസ് അക്കൗണ്ടും ഇത് തന്നെയാണ്. 2019 ജനുവരിയിലാണ് ഈ അക്കൗണ്ട് ആരംഭിച്ചത്. എന്നിരുന്നാലും ആളുകൾ അധികവും അദ്ദേഹത്തിന്റെ പേർസണൽ അക്കൗണ്ടാണ് പിന്തുടരുന്നതെന്ന് കണക്കുകൾ വ്യക്തം.
27.3 ദശലക്ഷം ഫോളോവേഴ്സുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആണ് രണ്ടാം സ്ഥാനത്ത്. ഇരുവർക്കും ഏറെ പിന്നിലാണ് കോൺഗ്രസ് നേതാവ് രാഹുൽ എന്നതും ശ്രദ്ധേയമാണ്. 24.8 ദശലക്ഷം പേർ മാത്രമാണ് അദ്ദേഹത്തെ പിന്തുടരുന്നത്. രാജ്യമൊട്ടാകെ യാത്ര നടത്തിയിട്ടും ജനങ്ങൾക്ക് താത്പര്യമില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
പ്രവർത്തന ശൈലി കൊണ്ടും വേഗത്തിലുള്ള തീരുമാനങ്ങൾ കൊണ്ടും രാജ്യത്തുടനീളം ജനപ്രിയനാണ് യോഗി ആദിത്യനാഥ്. ക്രമസമാധാന പ്രശ്നങ്ങളിൽ അദ്ദേഹം പിന്തുടരുന്ന സഹിഷ്ണുത മറ്റ് സംസ്ഥാനങ്ങൾക്കും പ്രചോദനമാണ്. ‘യോഗി മോഡൽ’ എല്ലാവർക്കും മാതൃകയാണ്.