ചണ്ഡീഗഡ്: പഞ്ചാബിൽ ഗോൾഡി ബ്രാർ സംഘത്തിലെ മൂന്ന് ഭീകരരെ പോലീസ് പിടികൂടി. ചണ്ഡീഗഡ് പോലീസും കേന്ദ്ര ഏജൻസികളും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ പിടികൂടിയത്. ലോറൻസ് ബിഷ്ണോയി, ഗോൾഡി ബ്രാർ എന്നീ സംഘങ്ങളിൽപ്പെട്ടവരാണ് പിടിയിലായതെന്ന് പഞ്ചാബ് പോലിസ് അറിയിച്ചു.
പഞ്ചാബ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടത്തിയത്. ജനുവരി 12-ന് ചണ്ഡീഗഡിലെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ വെടിവെപ്പ് നടത്തിയവരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. പിടികൂടിയ ഭീകരരിൽ നിന്നും നിരവധി മാരകായുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വിദേശ ഭീകര സംഘടനകളുടെ നിർദ്ദേശ പ്രകാരം ഇവർ പ്രദേശത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.