വഡോദര ; പശുക്കൾക്ക് മേൽ ആസിഡ് ഒഴിച്ച കേസിൽ പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു .
വഡോദരയിലെ ഗോർവ മേഖലയിലാണ് സംഭവം . മസ്ജിദിൽ പ്രാർത്ഥിക്കാനെത്തിയ 5 പേരാണ് രണ്ട് പശുക്കളെ വളഞ്ഞ് ആസിഡ് ഒഴിച്ചത്. ഒരു പശുവിന്റെ ശരീരമാസകലം പൊള്ളിയടർന്ന നിലയിലാണ്.
വാഹനത്തിൽ നിന്ന് ആസിഡ് പുറത്തെടുത്ത് നിലത്ത് ആസിഡ് ഒഴിച്ച ശേഷം പശുക്കൾക്ക് മേൽ ഒഴിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു.
പശുക്കൾ ആസിഡ് ഒഴിച്ചപ്പോൾ വെപ്രാളത്തിൽ ഭയന്ന് അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ തുടങ്ങി. പശുക്കൾ ഓടുന്നത് കണ്ട ആളുകൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കൊലപാതകശ്രമം, മൃഗ ക്രൂരത എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസിൽ കേസെടുത്തിരിക്കുന്നത്.
ഇതു സംബന്ധിച്ച് ഗോർവ പോലീസ് അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പിന്നീട് ജുവനൈൽ ഹോമിലേക്ക് അയച്ചു.