കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ (സിസിഎൽ) സീസൺ 10 ന്റെ ഭാഗമായി കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ സെലക്ഷൻ കൊച്ചിയിൽ നടന്നു. തൃപ്പൂണിത്തുറ പൂജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ചായിരുന്നു ടീമിന്റെ സെലക്ഷൻ നടന്നത്. 40 പേരാണ് ടീം സെലക്ഷനിൽ പങ്കെടുക്കാനെത്തിയത്. ഇന്ദ്രജിത്ത്, വിവേക് ഗോപൻ എന്നിവരടക്കം നിരവധി പുതുമുഖതാരങ്ങൾ സെലക്ഷനിൽ പങ്കെടുത്തു.
തിരഞ്ഞെടുക്കപ്പെട്ട ടീമിന്റെ പരിശീലനം 17 മുതൽ കൊച്ചിയിൽ നടക്കും. ഷാർജയിൽ ഫെബ്രുവരി 23, 24 തിയതികളിലും മാർച്ച് 3 ന് ഹൈദരാബാദിലും മാർച്ച് 10 ന് തിരുവനന്തപുരത്തുമാണ് കേരള സ്ട്രൈക്കേഴ്സിന്റെ മത്സരങ്ങൾ നടക്കുന്നത്. മാർച്ച് 15 നും 16 നും സെമി ഫൈനൽ മത്സരങ്ങൾ നടക്കും. 17 ന് ഫൈനൽ മത്സരവും നടക്കും.















