കൊച്ചി: കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. അപകടത്തിൽ 20 വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് വിവരം.
ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്. പെരുമ്പാവൂർ സിഗ്നൽ ജംഗ്ഷനിലാണ് അപകടമുണ്ടായത്. മലപ്പുറം കൊണ്ടോട്ടിയിലെ ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിനോദ യാത്ര സംഘമാണ് അപകടത്തിൽപെട്ടത്. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.















