ചെന്നൈ: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനു നേരെ വീണ്ടും സാമൂഹിക വിരുദ്ധരുടെ ആക്രമണം. ചെന്നൈ- തിരുനെൽവേലി ടെയിന് നേരെയാണ് ആക്രമണം നടന്നത്. കല്ലേറിൽ 9 കോച്ചുകളുടെ ജനൽ ചില്ലുകൾ തകർന്നു.
കഴിഞ്ഞ ദിവസം രാത്രി 10:30 -ഓടെയാണ് ആക്രമണം നടന്നത്. തിരുനെൽവേലി വാഞ്ചി മണിയാച്ചിലിൽ, ട്രെയിൻ എത്തിയപ്പോൾ സാമൂഹിക വിരുദ്ധർ കല്ലെറിയുകയായിരുന്നു. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. കഴിഞ്ഞ വർഷം തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെയും പല തവണ സാമൂഹിക വിരുദ്ധർ ആക്രമണം നടത്തിയിരുന്നു.















