മാഘ ഗുപ്ത നവരാത്രി; 2024 ഫെബ്രുവരി 10 മുതൽ 2024 ഫെബ്രുവരി 18 വരെ; ആചാരവും അനുഷ്ഠാനവും അറിയാം
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

മാഘ ഗുപ്ത നവരാത്രി; 2024 ഫെബ്രുവരി 10 മുതൽ 2024 ഫെബ്രുവരി 18 വരെ; ആചാരവും അനുഷ്ഠാനവും അറിയാം

Janam Web Desk by Janam Web Desk
Feb 5, 2024, 12:35 pm IST
FacebookTwitterWhatsAppTelegram

2024 ലെ ആദ്യ നവരാത്രി ഫെബ്രുവരി 10-ന് ആരംഭിച്ച് 2024 ഫെബ്രുവരി 18-ന് അവസാനിക്കും. പരമ്പരാഗത ഹിന്ദു കലണ്ടർ പ്രകാരം മാഘ് അല്ലെങ്കിൽ മാഘ മാസത്തിലെ (ജനുവരി – ഫെബ്രുവരി) ശുക്ല പക്ഷ (ചന്ദ്രന്റെ വെളുത്ത പക്ഷം) സമയത്ത് ‘പ്രഥമ’ (ഒന്നാം ദിവസം) മുതൽ ‘നവമി’ (9-ാം ദിവസം) വരെയാണ് നവരാത്രി മാഘ നവരാത്രി അഥവാ ഗുപ്ത നവരാത്രി ആചരിക്കുന്നത്. പ്രാദേശിക വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പൊതുവിൽ ശക്തിയുടെ ഒൻപത് ഭാവങ്ങളെ ആണ് ഈ ദിവസങ്ങളിൽ ആരാധിക്കുന്നത്. ശൈത്യകാലമായതിനാൽ ശിശിർ നവരാത്രി എന്നും അറിയപ്പെടുന്നു.

ഹൈന്ദവർ വർഷത്തിൽ നാല് തവണയാണ് നവരാത്രി ആഘോഷിക്കുന്നത്. ഓരോ നവരാത്രിക്കും ഓരോ ഫലങ്ങൾ അഥവാ ഉദ്ദേശം ഉണ്ട്. മാഘ ഗുപ്‌ത നവരാത്രി (വസന്ത പഞ്ചമി) – ജനുവരി / ഫെബ്രുവരി മാസങ്ങളിൽ ആഘോഷിച്ചുവരുന്നു. ചൈത്ര നവരാത്രി (രാമനവമി) – മാർച്ച് / ഏപ്രിൽ മാസങ്ങളിൽ ആഘോഷിച്ചുവരുന്നു. ആഷാഢ ഗുപ്‍ത നവരാത്രി (ഗായത്രി നവരാത്രി / ശാകംഭരി നവരാത്രി) – ജൂൺ / ജൂലൈ മാസങ്ങളിൽ ആഘോഷിച്ചുവരുന്നു. ശാരദിയ നവരാത്രി (മഹാ നവരാത്രി) – സെപ്തംബർ / ഒക്ടോബർ / നവംബർ മാസങ്ങളിൽ ആഘോഷിച്ചുവരുന്നു.

മാഘ ഗുപ്ത നവരാത്രിയിൽ ആത്മാർത്ഥമായി വ്രതമനുഷ്ഠിക്കുന്ന ഒരാൾക്ക് അറിവിന്റെയും ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും രൂപത്തിൽ ദുർഗ്ഗാദേവിയുടെ ദിവ്യാനുഗ്രഹം ലഭിക്കുന്നു.

താന്ത്രികരും ഉപാസകരും ആണ് പ്രധാനമായും മാഘ നവരാത്രി അനുഷ്ഠിക്കുന്നത്. വിവിധ സിദ്ധികൾ പ്രത്യേകിച്ചും ഗുപ്തസിദ്ധി നേടുന്നതിയായി താന്ത്രികർ ഈ നവരാത്രി കാലത്തു പലേ പൂജകളും അനുഷ്ടാനങ്ങളും ആചരിക്കുന്നു. പലരും ഈ കാലാവളവിൽ കഠിനമായ ഉപവാസത്തിലായിരിക്കും. ശ്രീചക്ര പൂജ, ശ്രീയന്ത്ര പൂജ, ശ്രീവിദ്യാ ഹോമം, യാഗങ്ങൾ, ശ്രീ ലളിത ത്രിപുര സുന്ദരി, ശ്രീ ചണ്ഡികാ യജ്ഞമോ അനുഷ്ഠിക്കുന്നു. ഷഡ്‌കർമ്മങ്ങളായ ശാന്തി, വശ്യം, സ്തംഭനം, വിദ്വേഷണം, ഉച്ചാടനം, മാരണം തുടങ്ങിയ ചില സവിശേഷമായ ആചാരങ്ങൾ ഗുപ്ത നവരാത്രിയിൽ നടത്തപ്പെടുന്നു.

ശ്രീവിദ്യാ ദീക്ഷിതർ രാജശ്യാമളയായ മാതംഗീ ദേവിയുടെ ആരാധനയ്‌ക്ക് ഏറ്റവും വിശേഷപ്പെട്ടതാണ് മാഘ നവരാത്രി എന്ന് വിശ്വസിക്കുന്നു. ശ്യാമളാ ദേവിയുടെ ഒന്‍പത് ഭാവങ്ങള്‍ ഒന്‍പത് ദിവസങ്ങളിലായി ആരാധിക്കപ്പെടുന്നു (ലഘു ശ്യാമള, വാഗ്വാദിനി, നകുലി, ഹസന്തി ശ്യാമള, സര്‍വസിദ്ധി മാതംഗി, വശ്യ മാതംഗി, ശാരികാ ശ്യാമള, ശുക ശ്യാമള, രാജമാതംഗി). തമിഴ്നാട്ടിലെ പ്രസിദ്ധമായ മധുരമീനാക്ഷി ക്ഷേത്രത്തിൽ പൂർണകലയായ മാതംഗിയേയാണ് പൂജിച്ചാരാധിക്കുന്നത്.

സാധകരും ഉപാസകരും ഒക്കെ മാഘ നവരാത്രി ആഘോഷം ആരംഭിക്കുന്നത് ശുഭ മുഹൂർത്തത്തിൽ, യവം വളർത്തിയ കലശം ദേവിയുടെ വിഗ്രഹത്തിന് മുന്നിൽ സ്ഥാപിക്കുന്നതോടെ ആണ്. രണ്ടാമത്തെ കലശം ഒരു നാളികേരത്തിന്റെ മുകളിൽ സ്ഥാപിക്കുന്നു, ദേവിയുടെ മുമ്പിൽ ആഖണ്ഡജ്യോതി തെളിയിച്ചു, ഗണേശ പൂജ നടത്തുന്നു. തുടർന്ന് വരുണ ഭഗവാനും , വിഷ്ണു ഭഗവാനും പൂജകൾ നടത്തുന്നു. തുടർന്ന് ശിവന്റെയും സൂര്യന്റെയും ചന്ദ്രന്റെയും ഒമ്പത് ഗ്രഹങ്ങളുടെയും പൂജയും തുടർന്ന് ഭഗവതിയുടെ ആരാധനയും നടത്തുന്നു.

മാഘ നവരാത്രിയിൽ ശക്തി പൂജ നടത്തുന്നത് വഴി നിങ്ങൾക്ക് ഒരു കവചം ഉണ്ടാകുന്നു. അത്തരത്തിൽ ഉള്ള ഒരു കവചം നിങ്ങളെ ജീവിതത്തിലെ പല അപകടങ്ങളിൽ തടസങ്ങളിൽ നിന്നും രക്ഷിക്കുകയും അതുവഴി നിങ്ങളുടെ ആഗ്രഹപൂർത്തി ഉണ്ടാകുകയും ചെയ്യും. മാത്രമല്ല ഗുപ്ത നവരാത്രി പൂജവഴി ഋദ്ധിയും സിദ്ധിയും ലഭിക്കുകയും ചെയ്യുന്നു. ഈ അവസരത്തിൽ ശക്തി പൂജ ചെയുന്നത് വഴി വിജയത്തിന്റെയും കരിയറിന്റെയും വഴികളിൽ നിന്ന് തടസ്സങ്ങൾ നീക്കുക, സാമ്പത്തിക നേട്ടവും ലാഭവും ലഭിക്കുക, ഉത്തമ പങ്കാളിയെ കണ്ടെത്തുക, ദാമ്പത്യ ബന്ധവും കുടുംബത്തിന്റെ ഐക്യവും മെച്ചപ്പെടുത്തുക ഒക്കെയും ആണ് ഫലം.

വിശ്വാസികൾക്ക് പാലിക്കാവുന്ന സാധാരണ പൂജാ ക്രമം

സൂര്യോദയ സമയത്ത് എഴുന്നേറ്റ് പ്രഭാത കർമ്മങ്ങൾപൂർത്തിയാക്കണം. പകലുറക്കം വർജ്യം. ശാരീരിക മാനസിക വൃത്തിയും ശുദ്ധിയും നിര്ബന്ധമാണ്. ജലപാനം മാത്രം, പഴങ്ങൾ മാത്രം, ഒരു നേരം ആഹാരം തുടങ്ങി ആരോഗ്യത്തിന് യോജിച്ച രീതിയിൽ ഉപവാസം അനുഷ്ടിക്കണം. മാസാഹാരം ഒഴിവാക്കി സാത്വിക ഭക്ഷണം നിർബന്ധം. രാത്രിയിൽ തന്റെ വീട്ടിൽ തന്നെ അന്തി ഉറങ്ങുക.

വീടിന്റെ വടക്കുകിഴക്ക് മൂലയിലാണ് പൂജ നടത്തേണ്ടത്. ജപിക്കുമ്പോൾ പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കണം. ദുർഗ്ഗയുടെ ചിത്രം, ശിൽപം അല്ലെങ്കിൽ ഫോട്ടോ ഒരു പച്ച അല്ലെങ്കിൽ ചുവപ്പ് നിറത്തിലുള്ള തുണിയിൽ സ്ഥാപിക്കണം. ദീപം, ദൂപം, ചന്ദനം, ചുവന്ന പൂക്കൾ, വെളുത്ത മധുരപലഹാരം, കൽക്കണ്ടം എന്നിവ ദുർഗ്ഗാദേവിക്ക് സമർപ്പിച്ചതിന് ശേഷം വേണം മന്ത്രം ജപിക്കേണ്ടത്. ചിലർ ദേവിയുടെ അലങ്കാരത്തിൽ കുങ്കുമം, കുപ്പിവളകൾ ഒക്കെയും ഉൾപ്പെടുത്തുന്നു. ശുദ്ധമായ പശുവിൻ നെയ് ഉപയോഗിച്ച് ഈ പൂജക്ക് വേണ്ടി പ്രത്യേകം വെങ്കല വിളക്ക് തെളിക്കണം. 5 തിരിയിടാൻ കഴിയുമെങ്കിൽ നന്ന്. സുഗന്ധം ഉള്ള പുഷ്പങ്ങൾ ഉപയോഗിക്കുക. ഗോരോചന തിലകം അഭികാമ്യം. പൂജയ്‌ക്കുശേഷം കുടുംബാംഗങ്ങൾക്കു എല്ലാവരും പ്രസാദം കഴിക്കണം.

ഓം ഹൃണീം സർവൈശ്വര്യകാരിണീ ദേവ്യൈ നമോ നമ:.

ദിവസവും രാവിലെ മന്ത്രം ജപിക്കണം. 108 മണികളുള്ള രുദ്രാക്ഷമാലയിലാണ് ഇത് ജപിക്കേണ്ടത്. 11 മാല ഒരു ദിവസം പൂർത്തിയാക്കണം – 11 X 108 തവണ.

അല്ലെങ്കിൽ

ഹ്രീം ദും ദുർഗാപരമേശ്വര്യൈ നമഃ (ഹ്രീം ദുർഗാപ്രമേശ്വര്യൈ നമഃ) എന്ന മന്ത്രം പൂജയ്‌ക്കിടെ മാല ഉപയോഗിച്ച് 108 തവണ ജപിക്കണം.

ഈ ദിവസങ്ങളിൽ മാർക്കണ്ഡേയ പുരാണത്തിന്റെ ഭാഗമായ ദുർഗ്ഗാ സപ്തശതിയുടെ പാരായണം അഭികാമ്യം ആണ്. വിധിപ്രകാരം പാരായണം ചെയുന്നത് മികച്ച ഫലങ്ങൾ നൽകും.

ഓരോ ദിവസവും ഓരോ ഭാവത്തിൽ ആണ് ശക്തിയെ സങ്കല്പിക്കേണ്ടത്.

നവരാത്രി ദിവസം 1: ഫെബ്രുവരി 10 – ഘടസ്ഥാപനം, ശൈലപുത്രി പൂജ
പ്രതിപാദ നാളിൽ രോഗമുക്തമായിരിക്കാൻ മാ ശൈലപുത്രിക്കു പശുവിന്റെ നെയ്യ് കൊണ്ടുണ്ടാക്കിയ വെള്ള പലഹാരങ്ങൾ സമർപ്പിക്കുക.

നവരാത്രി ദിവസം 2: ഫെബ്രുവരി 11 – ദ്വിതീയ – ബ്രഹ്മചാരിണി പൂജ
ദ്വിതീയ തിഥിയിൽ, ദീർഘായുസ്സിനായി മാ ബ്രഹ്മചാരിണിക്ക് പഞ്ചസാര, പഞ്ചാമൃതം എന്നിവ സമർപ്പിക്കുക.

നവരാത്രി ദിവസം 3: ഫെബ്രുവരി 12 – ത്രിയിത – ചന്ദ്രഘണ്ട പൂജ
തൃതീയ തിഥിയിൽ, ദു:ഖനിവാരണത്തിനായി മാ ചന്ദ്രഘണ്ടയ്‌ക്ക് പാലും പാലുകൊണ്ടുള്ള വസ്തുക്കളും സമർപ്പിക്കുക.

നവരാത്രി ദിവസം 4: ഫെബ്രുവരി 13 – ചതുർത്ഥി – കൂഷ്മാണ്ഡ പൂജ
ചതുര് ഥി തിഥിയിൽ, ബുദ്ധിശക്തിയും തീരുമാനമെടുക്കാനുള്ള കഴിവും വർധിപ്പിക്കുന്നതിനായി മാ കുഷ്മാണ്ഡയ്‌ക്ക് മാൽപുവ (മൈദയും റവയും ഉപയോഗിച്ചു തയ്യാറാക്കി പഞ്ചസാര പാനിയിൽ ഇടുന്ന ഒരു പലഹാരം ആണ് മാൽപുവ) സമർപ്പിക്കുക.

നവരാത്രി ദിവസം 5: ഫെബ്രുവരി 14 – പഞ്ചമി – സ്കന്ദമാതാ പൂജ – വസന്ത പഞ്ചമി
ആരോഗ്യമുള്ള ശരീരത്തിനായി മാ സ്കന്ദമാതയ്‌ക്ക് ഒരു വാഴപ്പഴം (പടച്ചി പഴം) സമർപ്പിക്കുക.

നവരാത്രി ദിവസം 6: ഫെബ്രുവരി 15 – ഷഷ്ഠി – കാത്യായനി പൂജ
ഷഷ്ഠി നാളിൽ, ആകർഷകമായ വ്യക്തിത്വത്തിനും സൗന്ദര്യത്തിനും പകരമായി മാ കാത്യായനിക്ക് തേൻ സമർപ്പിക്കുക.

നവരാത്രി ദിവസം 7: ഫെബ്രുവരി 16 – സപ്തമി – കാളരാത്രി പൂജ
സപ്തമി നാളിൽ, പ്രശ്‌നങ്ങൾ ഒഴിവാക്കാൻ മാ കാളരാത്രിയുടെ ആരാധനയിൽ ശർക്കര നൈവേദ്യം അർപ്പിക്കുക.

നവരാത്രി ദിവസം 8: ഫെബ്രുവരി 17 – അഷ്ടമി – മഹാഗൗരി പൂജയും സന്ധി പൂജയും
അഷ്ടമി തിയതിയിൽ മാ മഹാഗൗരിക്ക് നാളികേരം അർപ്പിക്കുക, കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

നവരാത്രി ദിനം 9: ഫെബ്രുവരി 18 – നവമി – സിദ്ധിദാത്രി പൂജ
നവമി ദിനത്തിൽ, സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടി മാ സിദ്ധിദാത്രിക്ക് ഹൽവ, ചന-പുരി, ഖീർ (പായസം) മുതലായവ സമർപ്പിക്കുക.

വീട്ടിൽ പൂജ ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ ഈ ദിവസങ്ങളിൽ വൃതം അനുഷ്ടിച്ചു സ്വാതിക കർമങ്ങൾ അനുഷ്ടിച്ചു രാവിലെയും വൈകിട്ടും അടുത്തുള്ള ഭഗവതി ക്ഷേത്രത്തിൽ കഴിവുള്ള പോലെ സമർപ്പണം നടത്തിയാലും ഫലം ലഭിക്കും.

ജാതകത്തിൽ ശുക്രൻ നീചരാശിയിൽ നിൽക്കുന്നവർ നിശ്ചയമായും ഈ നവരാത്രി അനുഷ്ഠിക്കുന്നത് ക്ലേശങ്ങൾ കുറയ്‌ക്കാൻ ഉപകരിക്കും. ഗ്രഹനില പ്രകാരം ശുക്രൻ സൂര്യനുമായോ വ്യാഴവുമായോ സ്ഥിതി ചെയ്യുന്നവരും ആചരിക്കുന്നത് നല്ലതാണ്. ശുക്രന്റെ മേൽ പറഞ്ഞ സ്ഥിതിയിൽ രാഷ്‌ട്രീയം, കല, കായിക മേഖലയിൽ ഉള്ളവർ സമൂഹത്തിലെ ഉന്നത സ്ഥാനീയർ എന്നിവരിൽ സ്ഥാനമാനം നഷ്ടം, അപമാനം, കേസ് വഴക്ക്, ബഹുമാനം നഷ്ടപ്പെടുക, സ്ത്രീ വിഷയ ദുരിതം ഒക്കെയും നേരിടുന്ന അവസ്ഥ വന്നു ചേരും.

ജാതക നിരൂപണം വഴി പ്രശ്ന ചിന്തയിലൂടെ പരിഹാരം കണ്ടെത്തി അതിൽ പറയുന്ന വിധിപ്രകാരം മാഘ നവരാത്രി അനുഷ്ഠിക്കുന്നതും ഭഗവതിക്ക് പൊരുൾ സമർപ്പിക്കുന്നത് വഴിയും, ദാനധർമാദി പ്രവർത്തനങ്ങളിലൂടെയും മേല്പറഞ്ഞ ദുരിതങ്ങൾ ഒഴിവാക്കാവുന്നതാകുന്നു.

ഈ ദിവസങ്ങളിൽ ചില ദിവസം നിശ്ചിത എണ്ണം പാക്കും വെറ്റയും ദേവിയുടെ മുന്നിൽ വച്ച് പൂജിക്കുകയും, തുടർന്ന് അതെടുത്തു ആളൊഴിഞ്ഞ സ്ഥലത്ത് നിശ്ചിത രീതിയിൽ കുഴിച്ചിട്ടാൽ ശത്രുക്കളുടെ മേൽ വിജയം സുനിശ്ചിതം.

ഗുരുതരമായ രോഗങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നതിന് ഈ കാലയളവിൽ പാവപ്പെട്ട അർഹരായ ആളുകൾക്ക് പഴങ്ങൾ ദാനം ചെയ്യുക.

ഈ ദിവസങ്ങളിൽ ദിവസത്തിനു അനുസരിച്ചു ബ്രാഹ്മണന് ഭക്ഷണം / വസ്ത്രം / പുതപ്പ് / ആഭരണം / ധനം / ഭൂമി അങ്ങനെ ഓരോന്ന് ദാനം നൽകിയാൽ നിലക്കാത്ത ധനം, ആരോഗ്യം, മോക്ഷം എന്നിങ്ങനെ ഓരോ ഫലങ്ങൾ സിദ്ധിക്കും.

പ്രധാനമായും ഈ നവരാത്രി അറിയപ്പെടുന്നത് തന്നെ ഗുപ്ത നവരാത്രി എന്നാണ് എന്ന് ഓർക്കുക. ആയതിനാൽ നിങ്ങൾ പൂജ ചെയ്യുന്നതോ ഉപവാസം അനുഷ്ഠിക്കുന്നതോ ആരോടും പറഞ്ഞു നടക്കരുത്. നിങ്ങൾ എത്രത്തോളം രഹസ്യമായി പെരുമാറുന്നുവോ അത്രയും ശക്തി നിങ്ങളുടെ പൂജക്ക് ഉണ്ടായിരിക്കും.

ഈ ഉത്സവത്തിന്റെ അഞ്ചാം ദിവസം വസന്ത പഞ്ചമി അല്ലെങ്കിൽ ബസന്ത് പഞ്ചമി ആയി ആചരിക്കപ്പെടുന്നു, ഹിന്ദു പാരമ്പര്യത്തിൽ വസന്തത്തിന്റെ ഔദ്യോഗിക തുടക്കമാണ്, അറിവിന്റെയും കലയുടെയും സംഗീതത്തിന്റെയും ദേവിയായ സരസ്വതിയുടെ പിറന്നാളാണ് വസന്ത പഞ്ചമി. പുതിയ സംരംഭങ്ങൾക്കും ബിസിനസിനും വിദ്യാരംഭത്തിനും ഉത്തമം.ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ വസന്ത പഞ്ചമിനാളിലാണ് വിദ്യാരംഭം നടത്തുന്നത്.കേരളം മാത്രമാണ് അപവാദം ഇവിടെ വിജയ ദശമി നാളിലാണ് വിദ്യാരംഭം. ഇന്ത്യയിലെങ്ങും വസന്ത പഞ്ചമിക്ക് കുട്ടികളെ ആദ്യാക്ഷരം തുടങ്ങിക്കുകയും സവിശേഷ സരസ്വതീ പൂജകള്‍ നടത്തുകയും ചെയ്യുന്നു. മണ്ടനും വിഡ്ഢിയും ആയിരുന്ന കാളിദാസന് സരസ്വതി ജ്ഞാനവും ബുദ്ധിയും പ്രദാനം ചെയ്ത ദിവസം ആണ് ബസന്ത് പഞ്ചമി. പഞ്ചമി തിഥി 13 തിയതി 2:45 pm മുതൽ തുടങ്ങി 14 തിയതി 12:12 pm അവസാനിക്കുന്നത് ആണ്. ഈ ശുഭമുഹൂർത്തത്തിൽ വിദ്യാരംഭം, വിവാഹം മുതലായ ശുഭ കാര്യങ്ങൾക്കു ഉചിതമാണ്.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Jayarani E.VMagh Gupt NavratriMagha Gupta Navratri
ShareTweetSendShare

More News from this section

വൈകാശി വിശാഖ മഹോത്സവത്തിന് പഴനി ഒരുങ്ങി : കൊടിയേറ്റ് ജൂൺ മൂന്നിന് ; തിരുകല്യാണം ജൂൺ 8 ന് നടക്കും

പുരുഷന്മാർക്ക് ശയനപ്രദക്ഷിണം, സ്ത്രീകൾക്ക് അടിപ്രദക്ഷിണം; മഹാ ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങിനെ

തൈപ്പൂയദിവസം ജപിക്കേണ്ട മന്ത്രങ്ങൾ ഏതൊക്കെയെന്ന് അറിയാം

സുബ്രഹ്മണ്യ പ്രീതിക്ക് തൈപ്പൂയം; ഈ വർഷത്തെ തൈപ്പൂയം ഫെബ്രുവരി 11 ന്

ഡോ. മാർക്ക് എസ്.ജി. ഡിച്കോവ്‌സ്‌കി; സാർത്ഥകമായ കാശ്മീരി ശൈവ സപര്യ

ഭീഷ്മാഷ്ടമിക്ക് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ വിഷ്ണുസഹസ്രനാമജപം രണ്ടാംഘട്ട സമര്‍പ്പണം; നിങ്ങൾക്കും പങ്കെടുക്കാം; വിശദ വിവരങ്ങൾ അറിയാം

Latest News

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം: വി.മുരളീധരൻ

ഇരട്ട ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്‌ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോടതിയെ നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു: ആലങ്ങാട് സ്വദേശിക്ക് തടവു ശിക്ഷ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies