സൗഹൃദവും ഹാസ്യവും പ്രണയവും കോർത്തിണക്കിയ എഎം സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത എൽഎൽബി പ്രദർശനം തുടരുന്നു. ഫെബ്രുവരി രണ്ടിന് തിയേറ്ററിലെത്തയി ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യുവതലമുറയുടെ കഥ പറയുന്ന ചിത്രമാണ് എൽഎൽബി.
ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കോളേജ് ജീവിതവും രസകരമായ നിമിഷങ്ങളുമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. അനൂപ് മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സിബി, സൽമാൻ, സഞ്ജു എന്നീ മൂന്ന് സുഹൃത്തുക്കളുടെ കോളേജ് പ്രവേശനവും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണിയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസി നായകനായെത്തിയ ചിത്രത്തിൽ കാർത്തിക സുരേഷാണ് നായിക. മാമുക്കോയയുടെ മകൻ ആദ്യമായ് അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.