മഞ്ഞിൽ കുളിച്ച് കിടക്കുകയാണ് ജമ്മുകശ്മീർ. വെള്ള പരവതാനി വിരിച്ചതു പോലെ മഞ്ഞിൻ കണങ്ങൾ കിടക്കുന്നതു കാണുമ്പോൾ ഏതൊരാൾക്കും ആശ്ചര്യം തോന്നും. മഞ്ഞു പെയ്തിറങ്ങുന്ന ജമ്മുവിൽ നിന്നും മാദ്ധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നതൊക്കെ നാം കണ്ടിട്ടുണ്ടാകും. എന്നാൽ ഇത് രണ്ട് ചെറിയ കുട്ടികൾ ചെയ്താൽ എങ്ങനെയിരിക്കും? കേൾക്കുമ്പോൾ തന്നെ ആശ്ചര്യം തോന്നുണ്ടോ? എങ്കിൽ സംഭവം സത്യമാണ്.
മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പങ്കുവച്ച വീഡിയോയിലാണ് കുഞ്ഞു മാദ്ധ്യമപ്രവർത്തകരുടെ റിപ്പോർട്ടിങ്ങുള്ളത്. കുളിരുകോരുന്ന തണുപ്പിൽ മഞ്ഞുകട്ടകൾ കയ്യിലെടുത്ത് റിപ്പോർട്ട് ചെയ്യുകയാണ് കുഞ്ഞുങ്ങൾ. കശ്മീരിനെ സ്വർഗവുമായി ഉപമിക്കുന്നതും വീഡിയോയിൽ നമുക്ക് കേൾക്കാൻ സാധിക്കും. ‘ സ്ലെഡ്‌സ് ഓൺ സ്‌നോ’ എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ചത്.
Sleds on Snow
Or
Shayari on Snow.
My vote goes to the second…#Sunday
— anand mahindra (@anandmahindra) February 4, 2024
സംഭവം വൈറലായതോടെ കുഞ്ഞു മാദ്ധ്യമപ്രവർത്തകരെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കാണാൻ വളരെയധികം മനോഹരമായിരിക്കുന്നുവെന്നും, സാമൂഹിക പ്രതിബദ്ധതയുള്ള കുഞ്ഞുങ്ങൾ എന്ന തരത്തിലുള്ള കമ്മന്റുകളും വീഡിയോയ്‌ക്ക് നേടാൻ സാധിച്ചു.















