മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി അർജന്റൈൻ താരം ഗർനാച്ചോ പുറത്തെടുക്കുന്നത് മികച്ച പ്രകടനമാണ്. പ്രമീയർ ലീഗിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ രണ്ടുഗോളുമായി കളം നിറഞ്ഞ താരം ചുവന്ന ചെകുത്താന്മാരുടെ വിജയത്തിലും വലിയ പങ്കാണ് വഹിച്ചത്. ഗോൾ സ്കോറിംഗിന് ശേഷം നടത്തിയ ആഘോഷത്തിലും താരം സോഷ്യൽ മീഡിയയുടെ ശ്രദ്ധപിടിച്ചുപ്പറ്റി. തന്റെ ആരാധ്യപുരുഷനായ ക്രിസ്റ്റ്യാനോയുടെ ആഘോഷമാണ് താരം ഗാലറിയിൽ അനുകരിച്ചത്. റൊണാൾഡോയെ പിന്തുടുരന്നതിന് തന്നെ പഴിച്ച ഡി മരിയയ്‌ക്കുള്ള മറുപടിയായിരുന്നു ഇന്നലത്തെ ആഘോഷം. ഇതാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
”ഗര്‍നാച്ചോ ക്രിസ്റ്റിയാനോയെ അനുകരിക്കുന്നത് നിര്‍ത്തണം. ലിയോണല്‍ മെസിയെയാണ് അവൻ പിന്തുടരേണ്ടത്. ഗര്‍നാച്ചോയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഒരിക്കലും റൊണാള്‍ഡോയെ പിന്തുടരില്ല അവന്റെ ഗോളാഘോഷം നടത്തില്ല. മെസിയുടെ ഗോള്‍ ആഘോഷം ഞാന്‍ മാതൃകയാക്കും.” എന്നായിരുന്നു മരിയയുടെ വാക്കുകൾ.
ഈ വാക്കുകൾ ചെവിക്കൊള്ളുന്നില്ല എന്നതിന്റെ ഉറക്കെയുള്ള മറുപടിയിയാരുന്നു താരത്തിന്റെ ആഘോഷമെന്നാണ് വിലയിരുത്തപ്പെടുന്നത്.19കാരൻ അർജന്റീനയുടെ ഭാവിതാരമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗർനാച്ചോ റൊണോയുള്ള ആരാധന പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. നേരത്തെ മാഞ്ചസ്റ്ററിൽ സിആർ7 നൊപ്പം കളിച്ചിരുന്നു.
Alejandro Garnacho
The Celebration 🔥pic.twitter.com/b8t5Uu6JUm
— Siaran Bola Live (@SiaranBolaLive) February 5, 2024
“>















