മുംബൈ : അറസ്റ്റിലായ മൗലാന സൽമാൻ അസ്ഹരിയുടെ ഹിന്ദു വിരുദ്ധ പ്രസംഗത്തിന്റെ വീഡിയോകൾ പുറത്ത് . വിഷലിപ്തമായ പ്രസംഗങ്ങൾ കൊണ്ടാണ് സൽമാൻ അസ്ഹരി വാർത്തകളിൽ നിറയുന്നത്. ഇത്തവണ ഹിന്ദുക്കളെ നായ്‌ക്കളോടാണ് സൽമാൻ അസ്ഹരി ഉപമിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഗുജറാത്തിലെ ജുനഗഡിൽ നടന്ന ഒരു പരിപാടിയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയതിനു പിന്നാലെയാണ് മൗലാന സൽമാൻ അസ്ഹരിയെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തത് .ഇതാദ്യമായല്ല മൗലാന സൽമാൻ അസ്ഹരി പ്രകോപനപരമായ പ്രസംഗം നടത്തുന്നത്.
ഒരു വീഡിയോയിൽ, സൽമാൻ അസ്ഹരി മുസ്ലീങ്ങളോട് കാത്തിരിക്കാൻ ആവശ്യപ്പെടുകയും സമയമാകുമ്പോൾ ക്ഷേത്രങ്ങൾ തകർക്കുമെന്നും അവിടെ വീണ്ടും നമസ്കരിക്കുമെന്നും , ബാങ്ക് വിളി മുഴക്കുമെന്നും പറയുന്നു.ആസാനിന്റെ ശബ്ദം കുട്ടികൾക്ക് ഒരു പാഠമാകണം. അവസരങ്ങൾക്കായി കാത്തിരിക്കാനും ശരിയായ സമയത്ത് ജിഹാദ് ചെയ്യാനും കുട്ടികളെ പഠിപ്പിക്കണം – എന്നാണ് പറയുന്നത്.
മറ്റൊരു പ്രസംഗത്തിൽ ഔറംഗസേബ് ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയെന്നും നൂറുകണക്കിന് ക്ഷേത്രങ്ങൾ നശിപ്പിച്ചെന്നും പറഞ്ഞ് പരിഹസിക്കുന്നതും കാണാം.