തിയേറ്ററിലെത്തി 24 ദിവസം പിന്നിടുമ്പോഴും ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് ടോളിവുഡിന്റെ സ്വന്തം ഹനുമാൻ. 279 കോടി രൂപയാണ് സിനിമ ഇതുവരെ നേടിയത്. ആഗോള ബോക്സോഫീസിൽ നിന്ന് 53 കോടിയാണ് സിനിമയുടെ വരുമാനം. ഇന്ത്യയിൽ നിന്ന് മാത്രം 226 കോടിയാണ് നേട്ടം. നാലാഴ്ച പിന്നിടുമ്പോൾ ചിത്രം 300 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്. സൂപ്പർ ഹീറോ ചിത്രമായി അണിയിച്ചൊരുക്കിയ സിനിമയുടെ മേക്കിംഗിന് വലിയ ജനപ്രീതി നേടാൻ കഴിഞ്ഞിട്ടുണ്ട്.
ആന്ധ്രപ്രദേശിൽ നിന്ന് മാത്രം ഏഴുകോടിരൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഞായറാഴ്ച ആർ.ആർ.ആറിനെയും മറികടക്കാൻ കഴിഞ്ഞിരുന്നു. തേജ സജ്ജ നായകായ ചിത്രം പ്രശാന്ത് വർമ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 11 ഭാഷകളിലാണ് ജനുവരി 12നാണ് ചിത്രം റിലീസ് ചെയ്തത്. കെ.നിരഞ്ജൻ റെഡ്ഡിയാണ് നിർമ്മിച്ചത്. അമൃത നായർ നായികയായ ചിത്രത്തിൽ വരലക്ഷ്മി ശരത് കുമാറും വിനയ് റായിയും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.