തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ടയും ബോളിവുഡ് നായിക മൃണാൾ താക്കൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. പരശുറാം പെട്‌ലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് ദേവരകൊണ്ട ആദ്യമായി നിർമ്മാതാവുന്ന ചിത്രം കൂടിയാണ് ഫാമിലിസ്റ്റാർ. ഏപ്രിൽ 5 ന് ചിത്രം തീയേറ്ററുകളിൽ എത്തും. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ റീലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ലിറിക്കൽ ഗാനം ഫെബ്രുവരി 7ന് പുറത്തെത്തുമെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഗാനത്തിന്റെ ഒരു ഗ്ലിംപസ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. തെലുങ്ക്, മലയാളം, തമിഴ്, കന്നട ഭാഷകളിൽ പ്രദർശനത്തിനൊരുങ്ങുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗോപി സുന്ദറാണ്. ചിത്രത്തിലെ ആദ്യ പോസ്റ്ററും, ടീസറും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായ വേഷത്തിലായിരിക്കും ചിത്രത്തിൽ വിജയ് ദേവരക്കൊണ്ട എത്തുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, സിരീഷ് എന്നിവരും ചിത്രത്തിന്റെ സഹനിർമ്മാതാക്കളാണ്. വാസു വർമ്മയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ.















