മകന്റെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കുന്ന നടിയാണ് നവ്യനായർ. അതുകൊണ്ട് തന്നെ നവ്യയുടെയും മകൻ സായ് കൃഷ്ണയുടെയും വിശേഷങ്ങളറിയാൻ ആരാധകർക്ക് ഇഷ്ടമാണ്. ഇപ്പോഴിതാ, മകനൊപ്പം ഒന്നിച്ച് നൃത്തം ചെയ്തതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നവ്യനായർ.
കൊച്ചിയില്‍ മാതംഗി സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് എന്ന നൃത്തവിദ്യാലയം നവ്യ നടത്തുന്നുണ്ട്. ഇവിടെ തന്നെ സായ് കൃഷ്ണയും നൃത്തം അഭ്യസിക്കുന്നുണ്ട്. എന്റെ മകനൊപ്പം നൃത്തം ചെയ്തതിന്റെ അതി മനോഹരമായ നിമിഷങ്ങൾ എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് നവ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
‘എന്റെ മകനോടൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ… വികൃതിയും അശ്രദ്ധയും അനുസരണവും ശ്രദ്ധയും എല്ലാം ഇതിലുണ്ട്. അവൻ എന്റെ വഴികാട്ടിയും സഹായിയുമാണ്. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. എന്റെ എല്ലാമാണ്…’- എന്നായിരുന്നു വീഡിയോ പങ്കുവച്ചുകൊണ്ട് നവ്യ കുറിച്ചത്.
View this post on Instagram