തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ കേസിൽ കുടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. മരുമകളും അനുജത്തിയുമാണ് വ്യാജ കേസ് നൽകി തന്നെ ചതിച്ചതെന്ന് ഷീലാ സണ്ണി പറഞ്ഞു. തന്റെ കൈ കൊണ്ട് വച്ചുണ്ടാക്കിയ ഭക്ഷണം കഴിച്ചവർ ഒടുവിൽ, തന്നെത്തന്നെ അവർ ചതിച്ചുവെന്നും ഷീലാ സണ്ണി തുറന്നുപറഞ്ഞു.
‘കേസിന്റെ തലേദിവസം മരുമകളും അനിയത്തിയും വീടിന് പുറകിൽ നിന്നും ഏറെ നേരം സംസാരിച്ചിരുന്നു. തന്റെ മുറിയിലാണ് ഇരുവരും കിടന്നിരുന്നത്. അറസ്റ്റിലാകുന്നതിന്റെ തലേദിവസം ഇരുവരും തന്റെ സ്കൂട്ടർ ഉപയോഗിച്ചു. അന്ന് നടന്നത് ഗൂഢാലോചനയെന്ന്
ഇപ്പോഴാണ് മനസിലായത്. യഥാർത്ഥ പ്രതിയെ കണ്ടെത്തിയ എക്സൈസ് നടപടി സ്വാഗതാർഹമാണ്. എന്തിന് വേണ്ടിയാണ് തന്നെ വ്യാജ കേസിൽ കുടുക്കിയതെന്നുകൂടി അറിയേണ്ടതുണ്ടെന്നും’ ഷീലാ സണ്ണി പറഞ്ഞു.
വ്യാജ ലഹരി കേസിലെ പ്രധാന പ്രതിയെ കഴിഞ്ഞദിവസം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തി ലിവിയയുടെ സുഹൃത്തായ
നാരായണ ദാസാണ് അറസ്റ്റിലായത്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടിഎം മജു കേസിൽ ഇയാളെ പ്രതി ചേര്‍ത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.















