എറണാകുളം: മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരായ മാസപ്പടി വിഷയത്തിൽ അന്വേഷണം ശക്തമാക്കി എസ്എഫ്ഐഒ. കൊച്ചിയിലെ CMRL കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം വീണ്ടും പരിശോധന ആരംഭിച്ചു. കൊച്ചിയിലെ ആലുവ ഓഫീസിലാണ് എസ്എഫ്ഐഒ സംഘം പരിശോധന നടത്തുന്നത്. വീണാ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ടുള്ള ദുരൂഹ ഇടപാടുകൾ കണ്ടെത്തുന്നതിനാണ് പരിശോധന നടക്കുന്നത്.
കഴിഞ്ഞ ദിവസവും CMRL ഓഫീസിൽ എസ്എഫ്ഐഒ സംഘത്തിന്റെ പരിശോധന നടന്നിരുന്നു. ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. നിർണായക വിവരങ്ങൾ ലഭിച്ചുവെന്നാണ് സൂചന. ഡയറിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. നൽകാത്ത സേവനത്തിന് കോടികളാണ് വീണാ വിജയൻ പ്രതിഫലമായി കൈപ്പറ്റിയതെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.