തിരുവനന്തപുരം: കേരളപദയാത്രക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.
ഓരോ സംസ്ഥാനങ്ങളിൽ നിന്നും വിവിധ ജനവിഭാഗത്തിൽ നിന്നും അഭൂതപൂർവ്വമായ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളത്തിലുള്ള ജനപിന്തുണ വർദ്ധിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന പ്രചാരണമാണ് പിണറായി നടത്തുന്നത്. മുഖ്യമന്ത്രി ദില്ലിയിൽ സമരം നടത്തുന്നത് കൊണ്ട് കേരളത്തിലെ കടം കൂടുകയെ ഉള്ളൂ. കേരളത്തിന് കേന്ദ്രം അർഹിക്കുന്നതിലധികം പരിഗണന നൽകുന്നുണ്ട്. ഇക്കാര്യം കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു.
കേന്ദ്രം നൽകാനുള്ള മുഴുവൻ പദ്ധതികൾക്കുമുള്ള തുക സംസ്ഥാനത്തിന് മോദി സർക്കാർ നൽകിയിട്ടുണ്ട്. ഒരു പദ്ധതിക്കും തുക നൽകുന്നത് മുടങ്ങിയിട്ടില്ല. റവന്യൂ റവസിറ്റ് ഗ്രാന്റ് ഏറ്റവും കൂടുതൽ കിട്ടിയത് കേരളത്തിലാണെന്നും സുരേന്ദ്രൻ പറഞ്ഞു.















