തമിഴിലെ യുവ സംവിധായകനായ ലോകേഷ് കനകരാജ് അഭിനയരംഗത്തേക്ക്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ് ലോകേഷ് അഭിനയരംഗത്തെത്തുന്നത്. ശ്രൂതിഹാസനാണ് ചിത്രത്തിലെ നായിക. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ഔദ്യോഗിക സോഷ്യമീഡിയ പ്ലാറ്റ് ഫോമുകളിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
View this post on Instagram
ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. ലോകേഷും ശ്രുതി ഹാസനുമള്ള പോസ്റ്ററാണ് പങ്കുവച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടില്ല.