വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഇസ്ലാമിക പ്രഭാഷകൻ മുഫ്തി സൽമാൻ അസ്ഹരിക്കെതിരെ വീണ്ടും പരാതി. സമാനമായ കേസിൽ ജുനാഗഡ് പോലീസ് അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ പരാതി. ജനുവരി 31ന് നടത്തിയ പ്രസംഗത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
മുഹമ്മദിന്റെ ഒരു സേവകൻ വരുമെന്നും അതുവരെ നായക്കളുടെ ദിവസമാണ്. അതിന് ശേഷം വരുന്നത് നമ്മുടെ യുഗമാണെന്നുമായിരുന്നു സൽമാൻ അസ്ഹരിയുടെ പ്രസംഗം. വിഷയത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. മുൻ കേസിനൊപ്പം ഇപ്പോഴത്തെ കേസ് കൂടി അന്വഷിക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
വിദ്വേഷ പ്രസംഗം നടന്ന സമ്മേളനത്തിന് അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കും. ഇത് സംബന്ധിച്ച് അസ്ഹരിക്കും സംഘാടകർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അസ്ഹരി ഇത്തരം പ്രസംഗങ്ങൾ സ്ഥിരമായി നടത്തുന്നയാളണെന്ന് തെളിയിക്കുന്നതാണ് സമഖിയാലി പരാതിയെന്ന് പോലീസ് പറഞ്ഞു.