മലപ്പുറം: വാഹനം അപകടത്തിൽപ്പെട്ട സമയം എയർ ബാഗ് പ്രവർത്തിക്കാത്തതിൽ കാറിന്റെ വില ഉപഭോക്താവിന് നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ നിർദ്ദേശം. ഇന്ത്യനൂർ സ്വദേശിയുടെ പരാതി പരിഗണിച്ചുകൊണ്ടായിരുന്നു ജില്ലാ ഉപഭോക്തൃ കമ്മീഷൻ പണം നൽകാൻ വിധിച്ചത്.
2021ൽ പരാതിക്കാരന് വാഹനാപടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. എയർബാഗ് പ്രവർത്തിക്കാത്തതിനാലാണ് പരിക്ക് ഗുരുതരമാകാൻ കാരണമെന്ന് പരാതിക്കാരൻ പറഞ്ഞു. അപകട സമയത്ത് കാറിന്റെ എയർബാഗ് പ്രവർത്തിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിഗണിച്ച ഉപഭോക്തൃ കമ്മീഷൻ കാറിന്റെ വിലയായ 4,35,854 രൂപയ്‌ക്കൊപ്പം കോടതി ചെലവായി 20,000 രൂപയും കമ്പനി പരാതിക്കാരന് നൽണമെന്ന് വിധിക്കുകയായിരുന്നു.















