തൃശൂർ; അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്. കോയമ്പത്തൂർ സ്വദേശികളായ സുരേഷ്, സെൽവി എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്. ആതിരപ്പിള്ളി അമ്പലപ്പാറയിൽ വച്ചായിരുന്നു ആക്രമണം നടന്നത്. ബൈക്കിൽ പോവുകയായിരുന്ന ദമ്പതികളെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്‌ത്തുകയായിരുന്നു.
പരിക്കേറ്റ സെൽവിയെ വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക്മാറ്റുകയായിരുന്നു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.















