'സനാതനം എന്നാൽ പുരാതനം'; നീതിയും സത്യവുമുള്ള മതങ്ങൾ നൂറ്റാണ്ടുകളായി നിലനിൽക്കും; ഹിന്ദുമതത്തിന്റെ പ്രാധാന്യത്തെപ്പറ്റി രജനീകാന്ത്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

‘സനാതനം എന്നാൽ പുരാതനം’; നീതിയും സത്യവുമുള്ള മതങ്ങൾ നൂറ്റാണ്ടുകളായി നിലനിൽക്കും; ഹിന്ദുമതത്തിന്റെ പ്രാധാന്യത്തെപ്പറ്റി രജനീകാന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 11:05 pm IST
FacebookTwitterWhatsAppTelegram

ഹിന്ദുമതത്തെയും ഹിന്ദു വിശ്വാസങ്ങളെയും മുറുകെ പിടിക്കുന്ന താരമാണ് രജനീകാന്ത്. തന്റെ വിശ്വാസങ്ങളെപ്പറ്റി തുറന്നു പറയാൻ ഒരുതരത്തിലുള്ള മടിയും അദ്ദേഹം കാണിക്കാറില്ല. ആത്മീയതയോടുള്ള താത്പര്യം വർഷങ്ങൾക്ക് മുമ്പ് തന്നെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സനാതന ധർമ്മത്തെ ഹൃദയത്തിൽ കൊണ്ടു നടക്കുന്നതിനാൽ തന്നെ ചില വിഭാ​ഗങ്ങൾ അദ്ദേഹത്തെ നിരന്തരം അധിക്ഷേപിക്കുന്നു. എന്നാൽ അതിനെയെല്ലാം മറികടന്നുകൊണ്ട് അയോദ്ധ്യാ രാമക്ഷേത്രത്തിൽ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകളിലും താരം പങ്കെടുത്തിരുന്നു. ഇപ്പോൾ സനാതന ധർമ്മത്തെപ്പറ്റി വിശദീകരിക്കുന്ന രജനീകാന്തിന്റെ ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ലാൽസലാം എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോ‍ഞ്ചിൽ വച്ചാണ് ഹിന്ദുമതത്തെപ്പറ്റി അദ്ദേഹം വാചാലനായത്.

“ക്രിസ്തുമതം, ഇസ്ലാം മതം, ജൈന മതം, ബുദ്ധ മതം എന്നിങ്ങനെ എല്ലാ മതത്തിനും ഒരു സ്ഥാപകനുണ്ട്. ഒരു സ്ഥാപകൻ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ അനുയായികൾ അവരാണ് ഈ മതങ്ങളെല്ലാം ഉണ്ടാക്കിയത്. എന്നാൽ ഹിന്ദുമതത്തിന് മാത്രം ഒരു സ്ഥാപകനില്ല. ഇത് സനാതനമാണ്, അതായത് പുരാതനം. ഋഷികൾ ധ്യാനത്തിലിരിക്കുമ്പോൾ അവർ പോലും അറിയാതെ വന്നിരുന്ന ശബ്ദം. അതാണ് വേദം. ബ്രഹ്മത്തിനായി പ്രകൃതിയെ നിർമ്മിച്ചു. പ്രകൃതിക്കായി മനുഷ്യനെ സൃഷ്ടിച്ചു. എല്ലാം തിരിച്ചറിയാൻ മനുഷ്യന് പഞ്ചേന്ദ്രിയങ്ങളും നൽകി. അവന് ബുദ്ധിയും കൊടുത്തു”.

“വേദങ്ങൾ പടിച്ചെടുക്കുക നിസാരമല്ല. വേദങ്ങൾ പഠിച്ചവർക്കാകട്ടെ അത് അതേപോലെ പറഞ്ഞു മനസിലാക്കി നൽകാൻ ബുദ്ധിമുട്ടാണ്. അതിനാൽ വേദങ്ങളെ ലളിതമാക്കി അതിന്റെ സത്തയെ പ്രദാനം ചെയ്യുന്നതിന് ഉപനിഷത്തുകൾ തയ്യാറാക്കി. അതിൽ എല്ലാം പറയുന്നത് ഒന്ന് തന്നെ. തത്വമസി. അത് നീയാകുന്നു, ഈ ലോകം നീയാകുന്നു, ദൈവം നീയാകുന്നു, എല്ലാം നീയാകുന്നു. ഉപനിഷത്തുക്കളും നിസാരമായി മനസിലാക്കാൻ സാധിക്കില്ല. അതിനാൽ അതിനെയും ലളിതമാക്കി. അതാണ് ഭ​ഗവത്​ഗീത. പരമാത്മാവ് ജീവാത്മാവിനോട് സംസാരിക്കുന്നതാണ് ഭ​ഗവത്​ഗീത. മതങ്ങളെല്ലാം തന്നെ മനുഷ്യന്റെ നന്മയ്‌ക്കാണ്. പല മതങ്ങൾ വന്നു, പോയി. എന്നാൽ നീതിയും സത്യവും സത്യസന്ധതയുമുള്ള മതങ്ങൾ നൂറ്റാണ്ടുകളായി നിലനിൽക്കും”- രജനീകാന്ത് പറഞ്ഞു.

 

Tags: RajinikanthSanatana DharmaLal Salaam
ShareTweetSendShare

More News from this section

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിനും പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

Latest News

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies