റാഞ്ചി: ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ കമ്യൂണിസ്റ്റ് ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ജോറി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബൈരിയോ വനത്തിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്.
സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചതായും ഒരാൾക്ക് പരിക്കേറ്റതായും ഐജി അമോൽ വി ഹോമകർ അറിയിച്ചു. ഗയയിലെ വസീർഗഞ്ച് സ്വദേശി സിക്കന്ദർ സിംഗ്, ഝാർഖണ്ഡിലെ പലാമു സ്വദേശി സുകൻ റാം എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സൈനികൻ ആകാശ് സിംഗിനെ ചികിത്സയ്‌ക്കായി റാഞ്ചിയിൽ എത്തിച്ചതായി ഛത്ര സബ് ഡിവിഷണൽ പോലീസ് ഓഫീസർ സന്ദീപ് സുമൻ പറഞ്ഞു.