കേരള രാഷ്‌ട്രീയത്തിലും ചുവടുറപ്പിക്കാനുള്ള നീക്കവുമായി നടൻ വിജയ്. കഴിഞ്ഞ ദിവസം വിജയ്‍യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ എക്സിക്യൂട്ടീവ് യോഗം ചെന്നൈയിൽ നടന്നിരുന്നു. കേരളത്തില്‍ നിന്നുള്ള ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്തിരുന്നെന്നാണ് റിപ്പോർട്ട്. അതിനാൽ, തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്കും കടക്കാൻ സാധ്യതയുണ്ടെന്നാണ് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ, യോഗത്തിൽ വിജയ് നേരിട്ട് പങ്കെടുത്തിരുന്നില്ല. വീഡിയോ കോൺഫറൻസ് വഴി 5 മിനിറ്റായിരുന്നു നടൻ സംസാരിച്ചത്. നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ വിഷമവും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ജനങ്ങളെ കാണുമ്പോള്‍ എന്നും ചിരിച്ച മുഖത്തോടെ അവരുടെ പ്രശ്നങ്ങളും സങ്കടങ്ങളും കേള്‍ക്കണം. ഒരിക്കലും വിമര്‍ശനത്തില്‍ തളരരുതെന്നാണ് ഭാര വാഹികളോട് വിജയ് പറഞ്ഞത്. 2024 ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ശക്തമായ പ്രവര്‍ത്തിച്ച് തുടങ്ങണം. നാട്ടിലെ 80 വയസ് കഴിഞ്ഞവര്‍ക്ക് പോലും നമ്മുടെ പാര്‍ട്ടിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കിയെടുക്കണമെന്നുമാണ് ചുരുങ്ങിയ വാക്കുകളിൽ വിജയ് പറഞ്ഞത്.















