കുറഞ്ഞ പ്രീമിയത്തിൽ 2 ലക്ഷം രൂപവരെ ഇൻഷൂറൻസ് ലഭിക്കുന്ന കേന്ദ്രസർക്കാരിന്റെ പദ്ധതിയാണ് പ്രധാനമന്ത്രി സുരക്ഷ ബീമ യോജന. 17 വയസ് മുതൽ 70 വയസ് വരെയുള്ളവർക്ക് പദ്ധതിയിൽ അംഗങ്ങളാകാം. 12 രൂപയടച്ച് ഇൻഷൂറൻസ് പരിരക്ഷ നേടാം. അപകടത്തിൽ മരണപ്പെടുകയോ കൈകാലുകൾ നഷ്ടപ്പെടുകയോ ചെയ്താൽ 2 ലക്ഷം രൂപവരെ ലഭിക്കും. ഏറ്റവും കുറഞ്ഞ പ്രീമിയം തുകയുള്ള ഇൻഷൂറൻസാണിത്.
ഇൻഷൂറസ് എങ്ങനെ എടുക്കാം
പോസ്റ്റോഫീസുകൾ, ദേശസാൽകൃത ബാങ്കുകൾ മുഖാന്തരം പദ്ധതിയിൽ അംഗമാകാം