ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ജന്തർ മന്ദറിൽ പിണറായിയും മന്ത്രിമാരും നടത്തുന്ന പ്രതിഷേധത്തിനെതിരെ ആഞ്ഞടിച്ച് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലജ്ജയില്ലാത്ത ആളുകൾക്ക് ഇഷ്ടമുള്ളതെന്തും പറയാൻ സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗവർണർ.
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറെ പുനർനിയമിക്കാൻ സിപിഎം സമ്മർദ്ദം ചെലുത്തിയിരുന്നു. താൻ എപ്പോഴും കേരളത്തിന് പുറത്താണെന്നാണ് സിപിഎം ആരോപിക്കുന്നത്. എന്റെ എല്ലാ പൊതുപരിപാടികൾക്കും രാഷ്‌ട്രപതി ഭവന്റെ അംഗീകാരം ഉള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിണറായിക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രിമാരായ വി മുരളീധരനും, രാജീവ് ചന്ദ്രശേഖറും രംഗത്തെത്തിയിരുന്നു. രാജ്യതലസ്ഥാനത്ത് രാഷ്‌ട്രീയ നാടകമാണ് അരങ്ങേറുന്നതെന്നും പ്രതിപക്ഷങ്ങളുടെ ഭരണവീഴ്ചകളും അഴിമതികളും മറച്ചുവെക്കാനുള്ള നാടകമാണിതെന്നും ഇരുവരും വിമർശിച്ചു.















