‘ആർട്ടിക്കിൾ 370’ന്റെ ട്രെയിലർ പുറത്തിറങ്ങി. 2018ലാണ് കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 നീക്കം ചെയ്തത്. ഇതിനെ അടിസ്ഥാനമാക്കിയാണ് ‘ആർട്ടിക്കിൾ 370’സിനിമ. ശക്തയായ എൻഐഎ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് യാമി ഗൗതം ഈ ചിത്രത്തിൽ എത്തുന്നത്.
2.43 മിനിറ്റുള്ള സിനിമയുടെ ട്രെയിലർ ചിത്രത്തെ കുറിച്ചുള്ള ആകാംക്ഷ വർധിപ്പിച്ചിരിക്കുകയാണ്. കശ്മീരിൽ നിന്ന് ‘ആർട്ടിക്കിൾ 370’ നീക്കം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ മുതൽ ആർട്ടിക്കിൾ നീക്കം ചെയ്തതിന് ശേഷം കശ്മീരിലെ സ്ഥിതിഗതികൾ വരെ ഈ സിനിമയിൽ കാണാം.
ആദിത്യ സുഹാസ് ജംഭാലെയാണ് ‘ആർട്ടിക്കിൾ 370′ സംവിധാനം ചെയ്തിരിക്കുന്നത് . ജ്യോതി ദേശ്പാണ്ഡെ, ആദിത്യ ധർ, ലോകേഷ് ധർ എന്നിവർ ചേർന്നാണ് ആർട്ടിക്കിൾ 370 നിർമ്മിച്ചിരിക്കുന്നത്. യാമിയ്‌ക്കൊപ്പം പ്രിയാമണി, അരുൺ ഗോവിൽ, വൈഭവ് തത്വവാദി, സ്കന്ദ താക്കൂർ, അശ്വിനി കൗൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഫെബ്രുവരി 23ന് റിലീസ് ചെയ്യും.
‘ ഇന്ത്യയുടെ ചരിത്രത്തിലെ ധീരമായ അധ്യായം’ എന്നാണ് യാമി ചിത്രത്തെ വിശേഷിപ്പിച്ചത്. ‘ പ്രേക്ഷകർ ഈ ചിത്രം ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഒരു അഭിനേതാവെന്ന നിലയിൽ വ്യക്തിപരമായി, ഈ സിനിമ എന്നെ സങ്കീർണ്ണതകളുടെ പുതിയ ആഴങ്ങളിലേക്ക് കടക്കാൻ അനുവദിച്ചു, ഇത് എനിക്ക് മുമ്പ് കണ്ടിട്ടില്ലാത്ത ഒരു വേഷം കൂടി തന്നു‘ – യാമി പറഞ്ഞു.