തൃശൂർ: പ്രണയം നടിച്ച് സ്‌കൂൾ വിദ്യാർത്ഥിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 31 വർഷം തടവും 1.45 ലക്ഷം പിഴയും വിധിച്ച് കോടതി. കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ചെമ്മന്തിട്ട സ്വദേശി ബഷീറിനെയാണ് കോടതി ശിക്ഷിച്ചത്.
2017-ലാണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടിക്ക് ഫോൺ നമ്പർ നൽകിയ പ്രതി അതിലേക്ക് വിളിക്കാൻ ആവശ്യപ്പെട്ടു.
പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കേസിൽ 23-ഓളം സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ തെളിവുകൾ വിലയിരുത്തിയതിന് ശേഷമായിരുന്നു വിധി.