ന്യൂഡൽഹി : അനധികൃത മദ്രസ പൊളിക്കാനെത്തിയ അധികൃതരെ ആക്രമിച്ച തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ ശക്തമായ നടപടിയുമായി ഉത്തരാഖണ്ഡ് സർക്കാർ . കലാപകാരികളെ കണ്ടാലുടൻ വെടിവയ്‌ക്കാനാണ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ ഉത്തരവ്.കലാപം കണക്കിലെടുത്ത് കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു. ഇതിനുപുറമെ, ഹൽദ്‌വാനിയിലെ എല്ലാ സ്‌കൂളുകൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഹൽദ്‌വാനിയുടെ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ ബൻഭൂൽപുര പോലീസ് സ്റ്റേഷന് സമീപം അനധികൃതമായി നിർമ്മിച്ച മദ്രസ ഇന്ന് പൊളിച്ചുനീക്കിയത്.പ്രതികാരമായി, സമീപത്ത് താമസിക്കുന്ന ഒരു കൂട്ടം ഇസ്ലാമിസ്റ്റുകൾ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയാൻ തുടങ്ങി. നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പോലീസ് വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു .
ജനക്കൂട്ടം ബൻഭൂൽപുര പോലീസ് സ്റ്റേഷൻ വളഞ്ഞതിനാൽ നിരവധി മാധ്യമപ്രവർത്തകരും അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥരും പോലീസ് സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയുമുണ്ടായി .പോലീസിന്റെയും കേന്ദ്ര സേനയുടെയും കൂടുതൽ കമ്പനികളെ അവിടേക്ക് അയയ്‌ക്കുന്നുണ്ട്. സമാധാനം നിലനിർത്താൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിച്ചു. കർഫ്യൂ നിലവിലുണ്ട്. കലാപകാരികൾക്കും തീയിട്ട കൈയേറ്റക്കാർക്കുമെതിരെ കർശന നടപടിയെടുക്കും.- മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.















