മുംബൈ: ബുധനാഴ്ച പുലർച്ചെ ചാർകോപ്പിലെ തെരുവിൽ 70-കാരി അനുസൂയ സാവന്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 3000 രൂപയും വിലപിടിപ്പുള്ള വാച്ചും കവർന്നു. കൊല്ലപ്പെട്ട അനുസൂയ വിധവയാണ്. മണിക്കൂറുകൾക്കുള്ളിൽ പോലീസ് പ്രതിയെയും മോഷ്ണ വസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തു.
പ്രതി മൻസൂർ ഷെയ്ഖ് (50) ആക്രി കച്ചവടം നടത്തുന്നയാളാണ്. വൃദ്ധയെ കല്ലുകൊണ്ട് തലയ്‌ക്കു അടിച്ചു വീഴ്‌ത്തിയാണ് പണവും വാച്ചും കവർന്നത്. മൃതദേഹം കണ്ടതിനെ തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലിസ് വീഡിയോ ദൃശ്യങ്ങലിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതിന് മുമ്പും പ്രതി ചില മോഷണ കേസുകളിൽ ഇയാൾ പ്രതിയായിരുന്നതായി പോലീസ് സംശയിക്കുന്നു. കൊലപാതക കുറ്റത്തിന് ഐപിസി 302 വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്.















