തെന്നിന്ത്യൻ സൂപ്പർതാരം ചിയാൻ വിക്രമും സംവിധായകനും നടനുമായ എസ് ജെ സൂര്യയും ആദ്യമായി ഒന്നിക്കുന്നു. ചിയാൻ 62 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. പനിയാരും പത്മിനിയും, സേതുപതി, സിന്ദുബന്ദ്, സിദ്ധ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ എസ്‌യു അരുൺ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
We are blessed to have a @iam_SJSuryah joins the cast of @chiyaan‘s #Chiyaan62 – we warmly welcome you to the energetic team sir
An #SUArunKumar film
An @gvprakash musical @hr_pictures @riyashibu_ @shibuthameens @propratheesh @vamsikaka @nareshdudani @proyuvraaj pic.twitter.com/wb07aHDx7J— HR Pictures (@hr_pictures) February 9, 2024
അടുത്തിടെയായിരുന്നു ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. വൻ വരവേൽപ്പാണ് അനൗൺസ്‌മെന്റ് വീഡിയോയ്‌ക്ക് ലഭിച്ചത്. ഇപ്പോഴിതാ നടൻ എസ്‌ജെ സൂര്യയും ചിത്രത്തിന്റെ ഭാഗമായിരിക്കുന്നു എന്ന വാർത്തായാണ് പുറത്തുവരുന്നത്. അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.
ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം പ്രമുഖ നിർമ്മാണ കമ്പനിയായ എച്ച്ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് നിർമ്മിക്കുന്നത്. വളരെ വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തിൽ ചിയാൻ എത്തുന്നത്.