ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് ഭാരതരത്‌ന നൽകാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ അഭിനന്ദിച്ച് ഇസ്രായേൽ കോൺസുൽ ജനറൽ കോബി ശോഷാനി. ഇന്ത്യ- ഇസ്രായേൽ നയതന്ത്രത്തിന് അടിസ്ഥാനശില സ്ഥാപിച്ച പ്രധാനമന്ത്രിയാണ് പി.വി. നരസിംഹ റാവു എന്നും അദ്ദേഹത്തിന് ഭാരതരത്ന നൽകിയത് മഹത്തായ കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്രായേലി ജനതയുടെ നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
Great move by PM @narendramodi Government to declare the Bharat Ratna award to fmr Prime Minister PV Narasimha Rao, who established full diplomatic relations between Israel and India.
People of Israel remember him for this long overdue step. 🇮🇳🇮🇱 https://t.co/OLrnMX4Xcn— Kobbi Shoshani 🇮🇱 (@KobbiShoshani) February 9, 2024
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഹത്തായ നീക്കമാണ് ഇത്. ഇസ്രായേലും ഇന്ത്യയും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ച മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് ഭാരതരത്‌ന പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചതിന് അഭിനന്ദിക്കുന്നു. നീണ്ടകാലത്തിന് ശേഷമുണ്ടായ ഈ നടപടിയിലൂടെ ഇസ്രായേൽ ജനത അദ്ദേഹത്തെ ഓർക്കും. – കോബി ശോഷാനി പറഞ്ഞു.