ഹൽദ്വാനി ; ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ തീവ്ര മുസ്ലീങ്ങൾ അഴിച്ചുവിട്ട അക്രമത്തിൽ 300 ലധികം പോലീസുകാർക്ക് പരിക്കേറ്റതായി സൂചന . ഭൂമി കൈയ്യേറി നിർമ്മിച്ച മദ്രസ നീക്കം ചെയ്യാൻ ശ്രമിച്ചതിനു പിന്നാലെയാണ് മതമൗലികവാദികളായ മുസ്ലീങ്ങൾ ഈ അക്രമം നടത്തിയത്. ഉത്തരാഖണ്ഡിൽ കലാപം ഉണ്ടാക്കുമെന്ന ഭീഷണി നേരത്തെ തന്നെ ഉയർന്നിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട ട്വീറ്റുകളും പ്രസ്താവനകളും ഇപ്പോൾ വൈറലായിരിക്കുകയാണ്.
അടുത്തിടെയാണ് ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയത് . ഇതിനെ തുടർന്ന് 2 മുതിർന്ന മൗലാനമാർ മുതൽ മുസ്ലീം സോഷ്യൽ മീഡിയ താരങ്ങൾ വരെ മുസ്ലീങ്ങളെ തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്തിരുന്നു . കോൺഗ്രസിന്റെ നേതാക്കളും ഇതിൽ പങ്കാളികളായിരുന്നു. ഇത്തരത്തിലുള്ള നിരവധി ഭീഷണികളാണ് ഇപ്പോൾ വൈറലാകുന്നത്.
ഒരു പോസ്റ്റിൽ, പീസ് പാർട്ടിയുടെ ദേശീയ വക്താവ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന തീവ്ര മുസ്ലീം സ്വാധീനമുള്ള ഷദാബ് ചൗഹാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നത് കാണാം. മുസ്ലീങ്ങളുടെ ശക്തിയെ കുറച്ചുകാണരുതെന്ന് ഷദാബ് ചൗഹാൻ പറയുന്നു.
കലാപത്തിന് രണ്ട് ദിവസം മുൻപുള്ളതാണ് ഷദാബ് ചൗഹാന്റെ വീഡിയോ . “പുഷ്കർ സിംഗ് ധാമി തുറന്ന ചെവിയോടെ കേൾക്കൂ, അല്ലാഹുവിന്റെ കൽപ്പനകളെക്കുറിച്ചും നമ്മുടെ വഴികളെക്കുറിച്ചും ഇന്ത്യയിലെ മുസ്ലീങ്ങളോട് പറയാൻ ആർക്കും അധികാരമില്ല. . നിങ്ങൾ ഞങ്ങളെ ദുർബലരായി കണക്കാക്കുന്നുവെങ്കിൽ നിങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്നു, നിങ്ങൾക്ക് ഞങ്ങളുടെ ശക്തി കണക്കാക്കാൻ കഴിയില്ല. എല്ലാ ഭരണഘടനാ പോരാട്ടങ്ങൾക്കും ഞങ്ങൾ തയ്യാറാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 25 ആണ് ഞങ്ങളുടെ ശക്തി, അതിന് മുന്നിൽ നിങ്ങൾക്ക് പദവിയില്ല. മുഖ്യമന്ത്രി, ഇതിനായി ഭരണഘടനാപരമായ സമരം നടത്തേണ്ടത് നിങ്ങളുടെ കൂടി ഉത്തരവാദിത്തമാണ്.“ ഇത്തരത്തിലാണ് ഷദാബ് ചൗഹാന്റെ ഭീഷണി.















