മലയാളികളുടെ പ്രിയ താരകുടുംബമാണ് പേളി മാണിയുടേയും ശ്രീനിഷിന്റെയും. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇരുവർക്കും രണ്ടാമത്തെ കൺമണി പിറന്നത്. കുഞ്ഞിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ പെൺകുഞ്ഞിന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് പേളി മാണി.

കുഞ്ഞ് ജനിച്ചിട്ട് 28 ദിവസമായെന്നും മകളുടെ പേരിടൽ ചടങ്ങ് കഴിഞ്ഞെന്നതുമടക്കമുള്ള വിശേഷങ്ങളാണ് പേളി പങ്കുവച്ചിരിക്കുന്നത്. ഒപ്പം മകളുടെ മുഖം ആദ്യമായി സമൂഹ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ‘ നിതാര ശ്രീനിഷ് ‘ എന്നാണ് രണ്ടാമത്തെ മകളുടെ പേര്.

മലയാളികളുടെ പ്രിയ താര ജോഡിയാണ് പേളിയും ശ്രീനിഷും. ഇരുവരുടെ കുടുംബ വിശേഷങ്ങളും ചിത്രങ്ങളും എപ്പോഴും സമൂഹമാദ്ധ്യമ ലോകത്ത് വലിയ ജനശ്രദ്ധ നേടാറുണ്ട്. ഇവരുടെ ആദ്യത്തെ മകൾ നിലയുടെ ജനനശേഷം കുഞ്ഞിന്റെ വിശേഷങ്ങളായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ പേളി കൂടുതലും പങ്കുവച്ചിരുന്നത്.
















