വാരണാസി ; പൂജകൾ ആരംഭിച്ച ജ്ഞാൻവാപി ക്ഷേത്രത്തിലേയ്‌ക്ക് ഭക്തരുടെ ഒഴുക്ക് . നിരവധി വിശ്വാസികളാണ് മഹാദേവന് മുന്നിൽ വഴിപാടുകളും സംഭാവനകളുമായി എത്തുന്നത് .
താൽഗൃഹ എന്ന പേരിലാണ് ഈ നിലവറ ഇപ്പോൾ അറിയപ്പെടുന്നത്. കാശിയിൽ ദർശനം നടത്താൻ എത്തുന്ന വിദേശികളും ജ്ഞാൻ വാപിയിൽ എത്തുന്നുണ്ട്. വാരണാസിയിലെ രാംനഗറിൽ സ്ഥിതി ചെയ്യുന്ന വ്യവസായ മേഖലയിലെ വ്യാപാരി സംഘടന 1.25 കിലോഗ്രാം വെള്ളി സിംഹാസനമാണ് ജ്ഞാൻ വാപി മഹാദേവന് സമർപ്പിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ കാശി വിശ്വനാഥ് ധാം മാർഗിൽ നിന്നുള്ള 50 ഓളം പേർ പാട്ടും നൃത്തവുമായാണ് വെള്ളി സിംഹാസനവും തലയിലേറ്റി എത്തിയത് . ‘ പൂജയ്‌ക്കുശേഷം വ്യവസായികളായ ഞങ്ങൾക്കിടയിലും വലിയ സന്തോഷമുണ്ട്, ഭഗവാനോടുള്ള ബഹുമാനം പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്, 1.25 കിലോ വെള്ളി കൊണ്ട് നിർമ്മിച്ച സിംഹാസനം വ്യാസ കുടുംബത്തിന് കൈമാറാൻ ഞങ്ങൾ ഇവിടെ എത്തിയത് . ഈ സിംഹാസനം നിലവറ പരിപാലിക്കുന്ന വ്യാസ കുടുംബത്തിനാണ് കൈമാറുന്നത്. ‘ വ്യാപാരികൾ പറഞ്ഞു.















