ഭുവനേശ്വർ: ഒമ്പതുകാരൻ വിഴുങ്ങിയ തുന്നൽ സൂചി പുറത്തെടുത്ത് ഡോക്ടർമാർ. ഭുവനേശ്വർ എയിംസിലെ വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. നാല് സെന്റിമീറ്റർ നീളമുള്ള സൂചി, കുട്ടിയുടെ ശ്വാസകോശത്തിൽ കുത്തി നിൽക്കുകയായിരുന്നു. ബ്രോങ്കോസ്കോപിക് ഇന്റർവെൻഷൻ രീതിയിലൂടെയായിരുന്നു സൂചി പുറത്തെടുത്തത്. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. പശ്ചിമ ബംഗാളിൽ സ്വദേശിയാണ് ശസ്ത്രക്രിയക്ക് വിധേയമായത്. മെഡിക്കൽ പ്രക്രിയകൾ ഒരു മണിക്കൂർ നീണ്ടുനിന്നതായി എയിംസിലെ സംഘം അറിയിച്ചു.