മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ബാബ സിയാവുദ്ദീൻ സിദ്ദിഖി എൻസിപിയിൽ ചേർന്നു. ഉപമുഖ്യമന്ത്രി അജിത് പവാറാണ് ഇക്കാര്യം അറിയിച്ചത്. ബാബ സിദ്ദിഖിയോടൊപ്പം മറ്റ് ചില പ്രവർത്തകർ കൂടി എൻസിപിയിൽ അംഗത്വമെടുക്കുമെന്ന് അജിത് പവാർ വ്യക്തമാക്കി.
#WATCH | Baba Siddique joins NCP in the presence of party chief and Maharashtra Deputy CM Ajit Pawar, in Mumbai.
The former Maharashtra minister had resigned from Congress on February 8. pic.twitter.com/IzwQo8QnLi
— ANI (@ANI) February 10, 2024
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മുംബൈയിലെ ബാന്ദ്ര ഏരിയയിൽ നിന്നുള്ള എംഎൽഎ ബാബ സിദ്ദിഖി കോൺഗ്രസിൽ നിന്നും രാജിവച്ചത്. കൗമാര പ്രായത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിച്ചയാളാണ് താനെന്നും കോൺഗ്രസുമായുള്ള 48 വർഷത്തെ ബന്ധമാണ് ഇവിടെ അവസാനിപ്പിക്കുന്നതെന്നുമായിരുന്നു രാജി സമയത്ത് സിദ്ദിഖി പറഞ്ഞത്.
1994, 2004, 2009 വർഷങ്ങളിൽ തുടർച്ചയായി എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട ബാബ സിദ്ദിഖി, 2004-08 കാലത്ത് ഭക്ഷ്യവിതരണ-തൊഴിൽ വകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അജിത് പവാർ പക്ഷമാണ് യഥാർത്ഥ എൻസിപിയെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് പിന്നാലെ ബാബ സിദ്ദിഖി നടത്തുന്ന പാർട്ടി പ്രവേശനം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷമായിരുന്നു എൻസിപിയിലെ അജിത് പവാർ പക്ഷം ശരദ് പവാറിനോട് ഇടഞ്ഞ് മഹാരാഷ്‌ട്രയിലെ ശിവസേന-ബിജെപി സർക്കാരിന്റെ ഭാഗമായത്. തുടർന്ന് മന്ത്രിസഭാ പുനഃസംഘടിപ്പിക്കുകയും ഉപമുഖ്യമന്ത്രിയായി അജിത് പവാറിനെ കൂടി നിയമിക്കുകയുമായിരുന്നു.















