ലക്നൗ : ഉത്തർപ്രദേശ് നിയമസഭയിലെ എല്ലാ അംഗങ്ങളും നാളെ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തും. ദർശിക്കാൻ ഇതിനായി ട്രാൻസ്‌പോർട്ട് കോർപറേഷന്റെ 10 സൂപ്പർ ലക്ഷ്വറി/പ്രീമിയം ബസുകൾ സജ്ജമാക്കും . ബസുകളുടെ ലഭ്യത ഉറപ്പാക്കാൻ യോഗി സർക്കാരിന് വേണ്ടി ഉത്തർപ്രദേശ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഫെബ്രുവരി 11 ന് ശ്രീരാംലല്ലയുടെ ദർശനത്തിനായി എല്ലാ അംഗങ്ങളും അയോദ്ധ്യയിലേക്ക് പോകണമെന്ന് മുഖ്യമന്ത്രി യോഗി ബുധനാഴ്ച തന്നെ അഭ്യർത്ഥിച്ചിരുന്നു . നിയമസഭാ സ്പീക്കർ സതീഷ് മഹാന എല്ലാ അംഗങ്ങളേയും അയോദ്ധ്യ ദർശിക്കാൻ ക്ഷണിച്ചിട്ടുണ്ട്.
എല്ലാ അംഗങ്ങളെയും കൊണ്ടുപോകുന്നതിനായി ഈ ബസുകൾ വിധാൻ ഭവന് മുന്നിൽ രാവിലെ 8:15 ന് എത്തും . ബസുകളിൽ അഗ്നിശമന ഉപകരണങ്ങൾ ഉണ്ടായിരിക്കണം. കൂടാതെ പ്രഥമശുശ്രൂഷ കിറ്റുകളും ഉണ്ടായിരിക്കണം തുടങ്ങി നിർദേശങ്ങളും നൽകിയിട്ടുണ്ട്.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് അയോദ്ധ്യ വിമാനത്താവളത്തിലെത്തും. ഇതിന് ശേഷം മന്ത്രി സഭാംഗങ്ങൾക്കൊപ്പം ദർശനത്തിന് പോകും.