തൃശൂർ: ദേശീയ അദ്ധ്യാപക പരിഷത്ത് (NTU) സംസ്ഥാന പ്രസിഡന്റായി പി.എസ് ഗോപകുമാറിനെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി ടി. അനൂപ് കുമാറിനെയും വീണ്ടും തിരഞ്ഞെടുത്തു. തൃശൂരിൽ വച്ച് നടന്ന 45-ാം സംസ്ഥാന സമ്മേളനത്തിലാണ് തിരഞ്ഞെടുത്തത്. ട്രഷറർ ആയി കെ.കെ ഗിരീഷ് കുമാറിനെയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു. ഫെബ്രുവരി 8, 9, 10 ദിവസങ്ങളിലായാണ് അദ്ധ്യാപക പരിഷത്ത് നടന്നത്. ആയിരത്തിലധികം പ്രതിനിധികള്‍ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സമ്പൂർണ്ണ സംസ്ഥാന സമിതി യോഗം സ്വാമി പുരുഷോത്തമാനന്ദ സരസ്വതിയായിരുന്നു ഉദ്ഘാടനം ചെയ്തത്.















