തിരുവനന്തപുരം: കിളിമാനൂരിൽ യുവാവ് സൂര്യതാപമേറ്റ് മരിച്ചു. തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് സൂര്യതാപമേറ്റ് മരിച്ചത്. പോസ്റ്റുമാർട്ടത്തിന് ശേഷം ലഭിച്ച പ്രാഥമിക റിപ്പോർട്ടിലായിരുന്നു സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു കിളിമാനൂർ സ്വദേശി സുരേഷ് കുഴഞ്ഞു വീണത്.
മദ്യപിച്ച് കിടക്കുകയാണെന്ന് കരുതി ആരും ശ്രദ്ധിച്ചിരുന്നില്ല. വൈകിട്ടും എഴുന്നേൽക്കാതിരുന്നതോടെയാണ് അബോധാാവസ്ഥയിൽ കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും സുരേഷ് മരിച്ചിരുന്നു. ശരീരത്തിൽ സൂര്യതാപമേറ്റ് പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു.
ഇതോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയത്.















